ആറ്‌ സെന്റ് സ്ഥലവും ടാങ്കർ ലോറികളും വാങ്ങി സൗജന്യ കുടിവെള്ളവിതരണം; കയ്യടി

drinking-water
SHARE

നാട്ടുകാർക്ക് കുടിവെള്ളം സൗജന്യമായി നൽകാൻ ആറ്‌ സെന്റ് സ്ഥലവും ടാങ്കർ ലോറികളും വാങ്ങി ക്ലബ് മാതൃകയാകുന്നു. കണ്ണൂര്‍ പയ്യന്നൂർ രാമന്തളി എട്ടിക്കുളം ബിസ്മില്ല ക്ലബാണ് സാമൂഹിക സേവന രംഗത്ത് നല്ല പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നത്. 

പത്ത് വർഷമായി ബിസ്മില്ല ക്ലബ് സൗജന്യമായി കുടിവെള്ളമെത്തിക്കുന്നു. ഓരോ വർഷം കഴിയുന്തോറും ആവശ്യക്കാർ ഏറി വന്നു. ഇതോടെ

8 ലക്ഷം രൂപ കൊടുത്ത് 6 സെന്റ് സ്ഥലം വാങ്ങി. രണ്ട് വര്‍ഷംമുന്‍പ് അതിൽ വലിയൊരു കിണർ കുഴിച്ച് പമ്പ് ഹൗസ് നിര്‍മിച്ചു. പിന്നീട് രണ്ട് ടാങ്കർ ലോറികൾ സ്വന്തമായി വാങ്ങി കുടിവെള്ള വിതരണം ആരംഭിച്ചു. രാമന്തളി പഞ്ചായത്തിലെ നാല് വാർഡുകളിലാണ് വെള്ളമെത്തിക്കുന്നത്. ഒരുദിവസം 50,000 ലിറ്റർ വെള്ളം വിതരണം ചെയ്യും. നാല് ലക്ഷം രൂപയാണ് ഓരോ വേനൽക്കാലത്തും ഇതിനായി മാറ്റിവയ്ക്കുന്നത്.

രാവിലെ 6 മണിമുതൽ കുടിവെള്ള വിതരണം ആരംഭിക്കും. നാട്ടിലും വിദേശത്തുമായി നൂറ്റിയൻപതോളം അംഗങ്ങൾ ക്ലബിലുണ്ട്.

MORE IN KERALA
SHOW MORE