വിവാഹ വാര്‍ഷികത്തിന് ‘സ്വയം ആശംസ’; ട്രോള്‍ പൂരം; സംഭവിച്ചതെന്ത്? സാധ്യതകള്‍ ഇങ്ങനെ

b-gopala-krishana-fb-post
SHARE

ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വക്കേറ്റ് ബി.ഗോപാലകൃഷ്ണന്‍റേയും ഭാര്യ ഡോക്ടര്‍ ആശയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ മേയ് പത്തിന്. വിവാഹ ദിനത്തിലെ ഫൊട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു ഗോപാലകൃഷ്ണന്‍. എന്നാല്‍, ഫെയ്സ്ബുക്കില്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്‍റെ തന്നെ ഐ.ഡിയില്‍ നിന്ന് ഒരാശംസ എത്തി. ‘ഹാപ്പി വെഡിങ് ആനിവേഴ്സറി ഗോപുവേട്ട’ എന്നായിരുന്നു ആശംസ. ഈ പേജില്‍ വന്ന സ്വയം ആശംസ എല്ലാവരും ഏറ്റെടുത്തു. 

സ്വന്തം വിവാഹ വാര്‍ഷികത്തിന്‍റെ ഫൊട്ടോയ്ക്കു താഴെ സ്വയം ആശംസനേര്‍ന്നതിനെ ചൊല്ലി ചര്‍ച്ച പൊടിപൊടിച്ചു. വാട്സാപ്പുകളില്‍ ഇതു പ്രചരിച്ചു. നിരവധി പേര്‍ സത്യാവസ്ഥ അറിയാന്‍ ഗോപാലകൃഷ്ണനെ വിളിച്ചു. എങ്ങനെയാണ് ഇത് വന്നത് എന്ന് ഗോപാലകൃഷ്ണനും പിടിയില്ല. ഫെയ്സ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യാന്‍ ചില സഹായികളെ ചുമതലപ്പെടുത്തിയിരുന്നു. യൂസര്‍നെയിമും പാസ്്വേഡും അവര്‍ക്കറിയാം. ഇനി, പഴയ സഹായികള്‍ ആരെങ്കിലും ആശംസ നേര്‍ന്നതാണോ എന്നു വ്യക്തമല്ല. ഇനി, ഫെയ്സ്ബുക് ഐ.ഡി. ഹാക്ക് ചെയ്തതാണോയെന്നും വ്യക്തമല്ല. 

സഹായികളോട് ചോദിച്ചപ്പോള്‍ അവരാരും ഇങ്ങനെ ഗോപാലകൃഷ്ണന്‍റെ ഐഡിയില്‍ നിന്ന് ആശംസ നേര്‍ന്നിട്ടില്ല. അപ്പോള്‍ പിന്നെ, ഉറപ്പായും ഇതു ഹാക്ക് ചെയ്ത് പണി തന്നതാണെന്ന നിഗമനത്തിലാണ് ഗോപാലകൃഷ്ണന്‍. തൃശൂര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കുമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. മേയ് പത്തിന് വിവാഹം കഴിഞ്ഞെങ്കിലും സ്വയം ആശംസ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീണ്ടും വീണ്ടും ആളുകള്‍ ആശംസ നേരാന്‍ വിളിക്കുന്നുണ്ട്. 

ഒപ്പം, സ്വയം ആശംസ വിവാദത്തിന്‍റെ കാര്യങ്ങളും ചോദിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ നിലപാട് പറയാന്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം  മുഖമാണ് ഗോപാലകൃഷ്ണന്‍. പാര്‍ട്ടിയുടെ ന്യായങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത നേതാവാണ്. അതുക്കൊണ്ടുതന്നെ ശത്രുക്കള്‍ നിരവധിയാണ്. ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടാല്‍ ആ ശത്രുത അറിയാനുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഹാക്കര്‍മാരെ സൈബര്‍ സെല്ലിന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോപാലകൃഷ്ണന്‍.

MORE IN KERALA
SHOW MORE