കാൻസർ രോഗിക്ക് സഹായം; ഒരു ദിവസത്തെ വരുമാനം നൽകി മാതൃകയായി പ്രൈവറ്റ് ബസ്

ramy-bus
SHARE

കാൻസർ രോഗിയായ സഹതൊഴിലാളിയുടെ പിതാവിന് വേണ്ടി ഒരു ദിവസത്തെ വരുമാനം സമർപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ  സ്വകാര്യ ബസ് ഉടമയും തൊഴിലാളികളും. എറണാകുളം വൈറ്റില സർക്കിളിൽ സർവീസ് നടത്തുന്ന റാമി ബസിന്റേതാണ് ഇൗ സഹായ ഹസ്തം. 

എറണാകുളം വൈറ്റില സർക്കിളിൽ സർവീസ് നടത്തുന്ന റാമി ബസ് ഇന്നലെ നടത്തിയത് സാധാരണ യാത്രയല്ല. ബസിൻ്റെ മുൻവശത്ത് സ്ഥാപിച്ച ബാനറിൽ പറയുന്നതത് പോലെ കാരുണ്യ യാത്രയായിരുന്നു. യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് മുറിക്കുന്ന ഏർപ്പടില്ല. യാത്ര കൂലി ബക്കറ്റ് പിരിവായി സ്വീകരിച്ചു.  ഒരു രൂപയ്ക്കും രണ്ട് രൂപക്കും വരെ ബസ് ജീവനക്കാരും യാത്രക്കാരും പരസ്പരം തർക്കിക്കുന്ന ഇൗ കാലത്ത് ടിക്കറ്റ് കൂലിയേക്കൾ കൂടിയ തുക ബക്കറ്റിൽ മടിയൊന്നും കൂടാതെ നിക്ഷേപിച്ചു യാത്രക്കാർ. കാരണം ഇൗ ദിവസത്തെ യാത്രകൂലി മുതലാളിമാർക്കോ തൊഴിലാളികൾക്കോ ഉള്ളതല്ല. ക്യാൻസറിനോട് പടപൊരുതുന്ന എറണാകുളത്ത് തന്നെയുള്ള സ്വകാര്യ ബസ് ജീവനക്കാരനായ അജിയുടെ പിതാവിന്റെ ചികിത്സക്ക് വേണ്ടിയുള്ളതാണ്.  മറ്റൊരു ബസിലെ ജീവനക്കാരനായിട്ടും അജിയുടെ പിതാവിന് വേണ്ടി കവിത ട്രാവൽസ് ഉടമകൾ ആയ സനൽ,രാജേഷ്,അഖിൽ എന്നിവർ ഒരു ദിവസത്തെ വരുമാനം സമർപ്പിക്കുകയായിരുന്നു.

ഒരു ദിവസത്തെ ടിക്കറ്റ് കളക്ഷൻ, ചികിത്സയ്ക്ക് വേണ്ടി വരുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ നന്നേ കുറവാണ്. അതിനാൽ വരും ദിവസങ്ങളിൽ മറ്റ് ബസ് ഉടമകളും സമാനമായ രീതിയിൽ സഹായിക്കുമെന്ന പ്രതീക്ഷയിൽ ആണ് അജിയുടെ സുഹൃർത്തുക്കളായ തൊഴിലാളികൾ.

MORE IN KERALA
SHOW MORE