കോഴിക്കോട് മൽസ്യമാർക്കറ്റിൽ ശുചീകരണയ‍‍ജ്ഞം; നാട്ടുകാരും സജ്ജം

calicut-cleaning
SHARE

മഴക്കാലപൂര്‍വശൂചീകരണത്തിന്റെ ഭാഗമായി കോഴിക്കോട് പാളയത്തെ മല്‍സ്യമാര്‍ക്കറ്റില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണയജ്ഞം തുടങ്ങി. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളികളും പങ്കാളികളാവും. മാര്‍ക്കറ്റിനു സമീപമുള്ള പൊതുനിരത്തുകളും വൃത്തിയാക്കുന്നുണ്ട്.

മൂന്നുദിവസം കൊണ്ട് മാര്‍ക്കറ്റും സമീപത്തെ പൊതുനിരത്തും വൃത്തിയാക്കാന്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും സര്‍വസജ്ജരാണ്. ഓടകളില്‍നിന്ന് നിറഞ്ഞൊഴുകുന്ന മാലിന്യം നീക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. മാര്‍ക്കറ്റിലെ മലിനജല ശുചീകരണപ്ലാന്റിനു സമീപമുള്ളയിടങ്ങളാണ് നാളെയും മറ്റന്നാളുമായി ശുചീകരിക്കുന്നത്. ഡപ്യൂട്ടിമേയര്‍ മീരാ ദര്‍ശക് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിഭാഗമാണ് നേതൃത്വം നല്‍കുന്നത്. 

മാലിന്യം നിറഞ്ഞൊഴുകുന്ന മാര്‍ക്കറ്റിന്റെ വിവിധയിടങ്ങളിലായി ചീഞ്ഞമല്‍സ്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച പതിവായിരുന്നു. ദുര്‍ഗന്ധം പതിവായതോടെ മല്‍സ്യം വാങ്ങാന്‍പോലും ആളുകള്‍ എത്താത്ത സാഹചര്യവും.  നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ആരോഗ്യസ്ക്വാഡിന്റെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തും തുടരാനാണ് തീരുമാനം. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.