സുരക്ഷയ്ക്കായി വേലികളുമില്ല ജീവനക്കാരുമില്ല; അപകടഭീഷണി ഉയർത്തി പരുന്തുംപാറ

idukki
SHARE

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ അടിസ്ഥാന  സൗകര്യങ്ങളില്ല. നിരവധി സഞ്ചാരികളെത്തുന്ന മേഖലയില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലെന്നും പരാതി. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ വിനിയോഗിക്കണമെന്ന ആവശ്യം ശക്തം.

കുട്ടിക്കാനം കുമളി പാതയില്‍ പാമ്പനാറിന് സമീപമാണ് പരുന്തുംപാറ. കോടമഞ്ഞും പ്രകൃതി സൗന്ദര്യവും  ആസ്വദിക്കാന്‍ അവധിക്കാലമായതോടെ സഞ്ചാരികളുടെ തിരക്കാണ് പരുന്തുംപാറയില്‍. എന്നാല്‍ അധികൃതരുടെ ശ്രദ്ധ ഇവിടേയ്ക്ക് എത്തിയിട്ടില്ല.  പരുന്തിന്റെ തലയുടെ രൂപത്തിലുള്ള പാറയില്‍ ആളുകള്‍ കയറുന്നതാണ് അപകട ഭീക്ഷണി ഉയര്‍ത്തുന്നത്. സുരക്ഷാ വേലികളോ മറ്റ്  സംവിധാനങ്ങളോ ഇവിടെയില്ല. പാറയ്ക്കു മുകളില്‍ കയറി ഫോട്ടോ എടുക്കുന്നിനായി ആളുകള്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന് സുരക്ഷാ ജീവനക്കാരുമില്ല. 

പ്രദേശത്ത് കുടിവെള്ളമോ ശുചിമുറി സംവിധാനമൊ ഇല്ല. പൊലീസ് പരിശോധന കാര്യമായി ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിപരുന്തുംപാറ. പരുന്തുംപാറയില്‍ ടൂറിസം പൊലീസ് സ്‌റ്റേഷനായി കെട്ടിടം പണിക്കഴിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പരുന്തുംപാറയില്‍ പ്രവേശന ഫീസ് ഈടാക്കി വേണ്ട അടിസഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പഞ്ചായത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനൊപ്പം ടൂറിസം രംഗത്ത് ജില്ലയ്ക്ക് മുതല്‍ക്കൂട്ടായി മാറും.

MORE IN KERALA
SHOW MORE