ലൈസൻസിനായി മുറിച്ചെടുക്കാത്ത ആധാർ കാർഡ് വേണോ?, കുടുങ്ങി

aadhaar-1
SHARE

കോഴിക്കോട് : മുഴുനീള ആധാർ കാർഡില്ലാതെ വണ്ടിയോടിക്കാൻ ലൈസൻസ് നൽകില്ലെന്ന നിലപാടിൽ മോട്ടർ വാഹനവകുപ്പ്. സാങ്കേതികപ്രശ്നമാണെന്ന് അധികൃതർ! ചേവായൂർ മൈതാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിങ് പരീക്ഷയ്ക്കെത്തിയവരാണ് മുഴുനീള ആധാർകാർഡ് ഇല്ലാത്തതിനാൽ വട്ടംകറങ്ങിയത്. നിലവിൽ ആധാർ കാർഡിന്റെ അടിവശത്ത് നമ്പറും കോഡും കാണുന്ന ഭാഗം മാത്രം ലാമിനേറ്റുചെയ്താണ് പലരും  ഉപയോഗിക്കുന്നത്. ഡ്രൈവിങ് ലൈസൻസിന്റെ  വലുപ്പം മാത്രമേ ഈ തരത്തിൽ ആധാർ      കാർഡിനുമുണ്ടാകൂ എന്നതിനാൽ പോക്കറ്റിൽ സൂക്ഷിക്കാൻ എളുപ്പമാണ്.

ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് തുടങ്ങി മൊബൈൽ സിം എടുക്കുന്നതുവരെയുള്ള എല്ലാ ആവശ്യങ്ങൾക്കും ആധാറിന്റെ നമ്പർ മാത്രമാണ് ആവശ്യം. അതിനാൽ ആധാർ നമ്പറുള്ള ഭാഗം ഒഴികെ ബാക്കിഭാഗം മുറിച്ചെടുത്ത് സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഇത് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വകുപ്പ് അധികൃതർ. സ്കാൻ ചെയ്തെടുക്കാനുള്ള സൗകര്യത്തിനാണ് നീളത്തിലുള്ള ആധാർകാർഡ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതെന്ന് അധികൃതർ പറയുന്നു. മുഴുനീള ആധാർകാർഡ് കയ്യിൽ കരുതണമെന്ന കോടതി ഉത്തരവുണ്ടെന്നും അധികൃതർ സൂചിപ്പിക്കുന്നു

തുടർന്ന് നീളമുള്ള ആധാർ കാർഡ് ഇല്ലാത്തവരോട് കാർഡുമായി വീണ്ടുമെത്താനാണ് ആവശ്യപ്പെട്ടത്. പലരും വീട്ടിൽ തിരികെപ്പോയി കാർഡുമായി വരികയായിരുന്നു. എന്നാൽ ബയോ മെട്രിക് സംവിധാനത്തിലൂടെ സ്കാനറിൽ കൈവിരൽ വച്ചാൽ വ്യക്തിയുടെ എല്ലാ വിവരങ്ങളും ലഭ്യമാവുന്ന സൗകര്യം നിലവിൽ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെവിടെയും ആധാർ നമ്പർ മാത്രം നൽ‍കിയാൽ പേരും വിലാസവും അക്കൗണ്ട് വിവരങ്ങളുമടക്കം എല്ലാം ലഭ്യമാവും

MORE IN KERALA
SHOW MORE