മദ്യപരുടെ ഇഷ്ട ബ്രാൻഡായ ജവാനും ഫാർമറും ‘ഒളിവിൽ’; ക്രമക്കേട് കണ്ടെത്തി

liqour-1
representative image
SHARE

കോട്ടയം: മദ്യപരുടെ ഇഷ്ട ബ്രാൻഡുകളായ ജവാൻ, ഫാർമർ എന്നിവയെ വെട്ടിനിരത്തി മുന്തിയ ബ്രാൻഡുകൾ വിറ്റ് ബെവ്കോ, കൺസ്യൂമർഫെഡ് ജീവനക്കാർ കമ്മിഷൻ തട്ടുന്നതായി വിജിലൻസ് കണ്ടെത്തൽ. സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ ലഭിക്കുന്ന കമ്മിഷനു വേണ്ടി  ജവാൻ, ഫാർമർ ബ്രാൻഡുകൾ ആവശ്യത്തിനു സ്‌റ്റോക്കുണ്ടെങ്കിലും നൽകുന്നില്ലെന്നാണു കണ്ടെത്തൽ. കോട്ടയം ജില്ലയിലെ ബവ്റിജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിലും കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളിലും വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമേക്കടുകൾ കണ്ടെത്തിയത്. 

വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ, ഡിവൈഎസ്‌പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ. മനോജ്, എ.ജെ. തോമസ്, നിഷാദ്‌മോൻ, റിജോ പി. ജോസഫ്, മുബാറക്, ജെർലിൻ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ഗാന്ധിനഗറിലെ ബവ്റിജസിൽ നടത്തിയ പരിശോധനയിൽ ബില്ലും കൗണ്ടറിലെ പണവും തമ്മിൽ അന്തരം കണ്ടെത്തി. ഡാമേജ് റജിസ്‌റ്ററിൽ 2000 രൂപയുടെ മാത്രം നാശനഷ്‌ടമാണ് കാണിച്ചത്. എന്നാൽ, മുൻ മാസങ്ങളിൽ 20,000 മുതൽ 25,000 രൂപയുടെ വരെ നാശനഷ്‌ടം കാണിക്കുന്നുണ്ട്.

ഇത് ജീവനക്കാർ മദ്യം എടുത്ത ശേഷം ഡാമേജ് ഇനത്തിൽ എഴുതുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.‌ മറ്റെല്ലാം ബവ്റിജസിലും ഇതേ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. മദ്യം പൊതിഞ്ഞു നൽകാൻ പ്രതിദിനം 50 കിലോ പത്രം വാങ്ങുന്നതായാണ് മറ്റൊരിടത്തെ കണക്ക്. പരിശോധന നടത്തിയപ്പോൾ ഇവിടെ പേരിനു പോലും പത്രമുണ്ടായിരുന്നില്ല

കോട്ടയം ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബവ്റിജസ് കോർപറേഷൻ ചില്ലറ വിൽപന ശാല, പാലായിലെയും ഏറ്റുമാനൂരിലെയും കൺസ്യൂമർഫെഡിന്റെ ചില്ലറ വിൽപനശാല എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്

MORE IN KERALA
SHOW MORE