ഹജ് തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാംപിന് തുടക്കം; എണ്ണായിരത്തിലധികം തീര്‍ത്ഥാടകർ

hajj-camp3
SHARE

ഹജ് തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാംപിന് മലപ്പുറം പൂക്കോട്ടൂരില്‍ തുടക്കം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാംപില്‍ എണ്ണായിരത്തിലധികം തീര്‍ത്ഥാടകരാണ് പങ്കെടുക്കുന്നത്.

പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യത്തീംഖാനയില്‍ പതിനായിരത്തിലധികം പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്.എണ്ണായിരത്തിലധികം തീര്‍ത്ഥാടകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള ക്ലാസ്.

1001 വളണ്ടിയര്‍മാര്‍ തീര്‍ത്ഥാടകര്‍ക്കായുള്ള സേവനങ്ങള്‍ക്കായുണ്ട്.കഴിഞ്ഞ 18 വര്‍ഷമായി പൂക്കോട്ടൂരില്‍ ഹജ് ക്യാംപ് നടക്കുന്നുണ്ട്.

MORE IN KERALA
SHOW MORE