മാവോയിസ്റ്റ് ഭീഷണി; 41 ബൂത്തുകളിൽ പ്രത്യേക സുരക്ഷ

kozhikode-Booth
SHARE

മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ള കോഴിക്കോട് ജില്ലയിലെ നാല്‍പ്പത്തി ഒന്ന് ബൂത്തുകളില്‍ പ്രത്യേക സുരക്ഷ. കേന്ദ്രസേനയുടെ സാന്നിധ്യത്തിനൊപ്പം വോട്ടര്‍മാരെത്തേണ്ട വഴികളിലും തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധനയുണ്ടാകും. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ബൂത്തുകളില്‍ പരമാവധി നേരത്തെ വോട്ടര്‍മാരെയെത്തിച്ച് സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യവുമൊരുക്കും. 

വയനാട് ലോക്സഭ മണ്ഡലത്തില്‍പ്പെടുന്ന തിരുവമ്പാടിയിലും വടകര മണ്ഡലത്തിലെ നാദാപുരത്തുമാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുള്ളത്. 23 കെട്ടിടങ്ങളിലായി നാല്‍പ്പത്തി ഒന്നെണ്ണം. മാവോയിസ്റ്റ് ആക്രമണം മറികടക്കാന്‍ സെന്‍ട്രല്‍ ആംഡ് പാരാ മിലിട്ടറി ഫോഴ്സിന്റെ പതിനാറംഗ സംഘം ഓരോ കെട്ടിടത്തിലുമുണ്ടാകും. ബൂത്തിലെ സുരക്ഷയ്ക്കായി എട്ടുപേരും മറ്റുള്ളവര്‍ അഞ്ച് കിലോമീറ്റര്‍ പരിധിയ്ക്കുള്ളില്‍ റോന്ത് ചുറ്റും. കേരള പൊലീസിലെ ഒരു എസ്.ഐയും രണ്ട് പൊലീസുകാരും പൂര്‍ണസമയം ബൂത്തിലുണ്ടാകും. വെബ് കാസ്റ്റിങിലൂടെ ബൂത്തുകള്‍ കലക്ടര്‍ തല്‍സമയം നിരീക്ഷിക്കും. വളയം, പുതുപ്പാടി, മുത്തപ്പന്‍പുഴ, മറിപ്പുഴ, ജീരകപ്പാറ തുടങ്ങിയ ഇടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. 

ആദിവാസികള്‍ക്കുള്‍പ്പെടെ നിര്‍ഭയം വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്നാണ് കലക്ടര്‍ വടകര റൂറല്‍ എസ്.പി.ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചിലയിടങ്ങളില്‍ കലക്ടര്‍ നേരിട്ടെത്തി സുരക്ഷ വിലയിരുത്തി

MORE IN KERALA
SHOW MORE