ഉദ്യോഗസ്ഥർ ഇനി പോളിങ്ബൂത്ത് തിരഞ്ഞ് കഷ്ടപ്പെടണ്ട; എല്ലാം ഇനി ആപ്പിൽ

app
SHARE

കാസര്‍കോട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ ഇനി പോളിങ്ബൂത്ത് തിരഞ്ഞ് ബുദ്ധിമുട്ടേണ്ട. ബൂത്തിലേയ്ക്കുള്ള വഴിയും, അവിടുത്തെ സൗകര്യങ്ങളും വിശദീകരിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  പുറത്തിറക്കി. ഫൈന്‍നെക്സ്റ്റ് എന്ന സ്റ്റാര്‍ട്ടപ് സംരഭമാണ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ഡി.സജിത് ബാബുവിന്റെ ആശയമാണ് ബുത്ത് ലൊക്കേറ്റര്‍ കെഎസ്ഡി എന്ന മൊബൈല്‍ അപ്ലിക്കേഷന് പിന്നില്‍. പോളിങ്ബൂത്തിലേയ്ക്കുള്ള കൃത്യമായ വഴിയും, അവിടുത്തെ സൗകര്യങ്ങളുമെല്ലാം ഈ അപ്ലിക്കേഷനിലൂടെ എളുപ്പത്തില്‍ മനസിലാക്കാം. മണ്ഡലത്തിലെ എല്ലാ പോളിങ് കേന്ദ്രങ്ങളുടെ വിവരവും ചിത്രങ്ങളുള്‍പ്പെടെയാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബൂത്തിന്റെ ഐഡി നമ്പര്‍ നല്‍കിയോ അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുന്ന ബുക്ക് ലെറ്റിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തോ ആപ്പില്‍ നിന്ന് ബൂത്തിന്റെ വിവരങ്ങള്‍ അറിയാം.

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന ഘട്ടത്തില്‍ ബുത്ത് ലൊക്കേറ്റര്‍ കെഎസ്ഡിയുടെ  ഉപയോഗവും പരിചയപ്പെടുത്തിയിരുന്നു. കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കാന് ഫൈന്‍നെക്സ്റ്റ് ഒരുക്കിയ കാസര്‍കോട് കണക്റ്റ് എന്ന അപ്ലിക്കേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് സുഹൃത്തുക്കളാണ് ഫൈന്‍നെക്സ്റ്റ് എന്ന സ്റ്റാര്‍ട്ടപ് സംരഭത്തിന് പിന്നില്‍. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.