വൈറ്റിലയിലെയും വൈക്കത്തെയും ഓഫീസ് പൂട്ടിച്ചു; ബെംഗളൂരുവിൽ ഉപരോധം

kallada-bus-n
SHARE

കല്ലട ജീവനക്കാരുടെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. ബെംഗളൂരുവിൽ കല്ലട ഓഫീസ് മലയാളികൾ ഉപരോധിച്ചു. വൈക്കത്തെ ബുക്കിങ് ഓഫീസ് എൽ ഡി എഫ് പ്രവർത്തകർ പൂട്ടിച്ചു. വൈറ്റിലയിൽ കമ്പനി ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. 

യാത്രക്കാർക്കെതിരെയുള്ള കല്ലട ജീവനക്കാരുടെ അതിക്രമങ്ങൾ നിത്യസംഭവമാണെന്നാണ് ബെംഗളൂരു മലയാളികൾക്ക് പറയാനുള്ളത്. ഔദാര്യമെന്നപോലെയാണ് യാത്രക്കാരോടുള്ള പെരുമാറ്റമെന്നും, ബസ് ലോബിയോടുള്ള ഭയം മൂലമാണ് പലരും പ്രതികരിക്കാൻ മടിക്കുന്നതെന്നും യാത്രക്കാർ. 

വൈറ്റിലയിലെ  ബസ് കമ്പനിയുടെ ഓഫീസിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാഴ്സൽ എന്നപേരിൽ ബംഗളുരുവിൽ നിന്നും   ബസിലെത്തിക്കുന്ന വസ്തുക്കൾ പരിശോധിക്കണമെന്നും യൂത്ത്  കോൺഗ്രസ് ആവശ്യപ്പെട്ടു. 

വൈക്കത്തെ ബുക്കിങ്ങ് ഓഫിസ് പൂട്ടിച്ചു. എൽഡിഎഫ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തി ഓഫിസ് അടപ്പിച്ചത്. പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും സർവീസ് നടത്താൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ ജീവനക്കാർക്ക് താക്കീത് നൽകി. 

MORE IN KERALA
SHOW MORE