പത്ത് സീറ്റ് കിട്ടുമോയെന്ന് ചോദ്യം; അതിലും മേലെയെന്ന് മുഖ്യമന്ത്രി; വിഡിയോ

pinarayi-press-meet-22
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ നാളെ കേരളം വിധിയെഴുതാൻ ഒരുങ്ങവെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എൽഡിഎഫിന് 10 സീറ്റ് കിട്ടുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് '10 അല്ല, അതിലും മേലെ' എന്നാണ് മുഖ്യമന്ത്രി ഉത്തരം നൽകിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 

തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'രണ്ട് മുതൽ പത്ത് സീറ്റ് വരെ എൽഡിഎഫിന് പ്രവചിക്കുന്നുണ്ട്. എൽഡിഎഫിന്റെ പ്രതീക്ഷ എങ്ങനെയാണ്' എന്ന് ചോദ്യം. അതിനും മേലെ, അതിനും മേലെ എന്ന് ആത്മവിശ്വാസത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയെത്തി. 

നേരത്തെ ഇല്ലാതിരുന്ന വലിയൊരു ജനവിഭാഗം സർക്കാരിനൊപ്പമുണ്ട്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഡിയോ കാണാം: 

MORE IN KERALA
SHOW MORE