വേനല്‍ മഴ ചതിച്ചു; കൊയ്തു വെച്ച 800 ടൺ നെല്ല് നശിച്ചു

thrissur-paddy-farmers
SHARE

തൃശൂര്‍ അന്തിക്കാട് പാടശേഖരത്ത് കൊയ്തു വെച്ച 800 ടൺ നെല്ല് വേനൽ മഴയിൽ നശിച്ചു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. അന്തിക്കാട് പാട ശേഖരത്തിനു കീഴിലുള്ള കോവിലകം പടവിലെ 500 ഏക്കറിലെ നെല്ലാണ് മഴയിൽ നശിച്ചത്. പാടശേഖര കമ്മിറ്റിയുടെ അനാസ്ഥയാണ് ഇത്രയും ഭീമമായ നഷ്ടത്തിന് ഇടയാക്കിയതെന്ന് കർഷകര്‍ ആരോപിച്ചു. 

രണ്ടാഴ്ച മുൻപ് കൊയ്ത്ത് കഴിഞ്ഞ് ചാക്കിലാക്കിയ നെല്ലാണിത്. മില്ലുകാര്‍ കൊണ്ടുപോയില്ല. രണ്ടു ദിവസം മുൻപ് കൊയ്ത്തു കഴിഞ്ഞ പടവ് കമ്മിറ്റി ഭാരവാഹികളുടെ നെല്ല് കൊണ്ടുപോയിരുന്നു. ഇതിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. 450 കർഷകർ ഇവിടെ കൃഷിയിറക്കിയിരുന്നു. ഇത്തവണ നല്ല വിളവാണ് ലഭിച്ചത്. അതിന്റെ ആഹ്ലാദത്തിലായിരുന്നു കര്‍ഷകര്‍. കൃഷിയ്ക്കായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങുന്നതിന്റെ ആധിയിലാണ് കർഷകർ.

അതേ സമയം സപ്ലൈക്കോയിൽ നിന്ന് നെല്ല് കരാർ എടുത്ത സ്വകാര്യ മില്ലുകാർക്ക് നെല്ല് കയറ്റി കൊണ്ടു പോകാന്‍ വാഹനം ലഭിക്കാത്തതാണ് പ്രശ്നമായതെന്ന്  പാടശേഖര സമിതി വിശദീകരിച്ചു.  കർഷകർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

MORE IN KERALA
SHOW MORE