കലാശക്കൊട്ടില്‍ സുരേഷ് ഗോപിയുടെ ഷിറ്റ്; തിരിച്ച് ഷിറ്റടിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍: വിഡിയോ

suresh-gopi-dance-election
SHARE

തൃശൂരിലെ കലാശക്കൊട്ട് സിനിമാ സ്റ്റൈലായിരുന്നു. കോര്‍പറേഷന്‍ പരിസരത്തായിരുന്നു എല്‍.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും കലാശക്കൊട്ട്. ഇരുകൂട്ടരും പരമാവധി ആളെക്കൂട്ടി. പ്രചാരണം തീരാന്‍ ഇരുപതു മിനിറ്റു ബാക്കി നില്‍ക്കെ സുരേഷ് ഗോപി എത്തി. ചെണ്ട മേളം കൊടുമ്പിരി കൊണ്ടതോടെ സുരേഷ് ഗോപി ഡാന്‍സ് തുടങ്ങി. എല്‍.ഡി.എഫ് പ്രവര്‍ത്തകരുണ്ടോ വിടുന്നു. അവരും പൊരിഞ്ഞ ഡാന്‍സ്. ഇതിനിടെ, ബി.ജെ.പി പ്രവര്‍ത്തകര്‍ കമ്മിഷണര്‍ സിനിമയിലെ ആക്ഷന്‍ ആവശ്യപ്പെട്ടു. വിരലുയര്‍ത്തി വായുവിലേക്ക് സുരേഷ് ഗോപിയുടെ ‘ഷിറ്റ്’. ഇതുകണ്ടതോടെ, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തിരിച്ചും കൊടുത്തു ‘ഷിറ്റ്’. ഫലത്തില്‍ കലാശക്കൊട്ട് ഷിറ്റടി മല്‍സരമായി. പലതവണ ബി.ജെ.പി പ്രവര്‍ത്തകരോടും സുരേഷ് ഗോപിയോടും പലവിധ ആംഗ്യം കാട്ടി എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയാകട്ടെ തിരിച്ചും സിനിമാ സ്റ്റൈലില്‍ മറുപടി കൊടുത്തു. തൃശൂരിലെ കലാശക്കൊട്ടിന്‍റെ വിഡിയോ കാണാം താഴെ. 

തെരഞ്ഞെടുപ്പ്‌ റാലിയിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്നാണ് അവര്‍ സ്ഥിരം പറയുന്നത്. ഇന്ത്യക്കും ആണവായുധമുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിക്കാൻ വച്ചിരിക്കുന്നത് അല്ലെന്നും  മോദി പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്റെ ഭീഷണിയിൽ ഭയപ്പെടുന്ന നയം ഇന്ത്യ അവസാനിപ്പിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബാർ മേറിലെ റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.