എറണാകുളത്തെ നാല് ആരുപിടിക്കും..? തൃശൂരിലെ മൂന്നും: ചാലക്കുടി കടക്കാൻ വേണ്ടത്

final-lap-in-chalakudy-election
SHARE

ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് ചാലക്കുടി. മണ്ഡലം നിലനിർത്താൻ എൽഡിഎഫും തിരിച്ചു പിടിക്കാൻ യുഡിഎഫും ആഞ്ഞു പൊരുതുമ്പോൾ ഇവിടെ പ്രവചനങ്ങൾ പോലും അസാധ്യമാകുന്നു. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിര്‍ണായകമാണ്

യുഡിഎഫ് കോട്ടയായിരുന്ന മുകുന്ദപുരം അതിരും പേരും മാറി ചാലക്കുടി ആയപ്പോൾ മണ്ഡലത്തിന്റെ രാഷ്ട്രീയ മനസിലും മാറ്റം വന്നു. 2009ൽ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടത്തേക്ക് ചാഞ്ഞു. മണ്ഡലം തിരിച്ചു പിടിക്കാൻ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനെ തന്നെയാണ് കോൺഗ്രസ്‌ ചാലക്കുടിയിൽ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്ഥാനാർത്ഥിയോടുള്ള എതിർപ്പാണ് കോൺഗ്രസിന് തിരിച്ചടി ആയതെങ്കിൽ ഇത്തവണ കാര്യങ്ങൾ അങ്ങനെ അല്ല. സ്ഥാനാർത്ഥിക്കൊപ്പം മണ്ഡലത്തിലെ നാലു യുഡിഎഫ് എം എൽ എ മാരും പ്രചാരണരംഗത് സജീവമാണ്. എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിൽ നിന്ന് മികച്ച ലീഡ് ലഭിച്ചാൽ മണ്ഡലം വീണ്ടും വലത്തോട്ട് ചായും. 

കഴിഞ്ഞ അഞ്ചു കൊല്ലം എംപിയെ മണ്ഡലത്തിൽ കണ്ടില്ല എന്നാണ് യുഡിഎഫിന്റെ പ്രധാന പ്രചരണം. ഈ ആരോപണങ്ങൾക്ക് ഇന്നസെന്റ് ശൈലിയിൽ തന്നെ മറുപടി ഉണ്ട് ഇടത് സ്ഥാനാർത്ഥിക്ക്.  അഞ്ചു കൊല്ലം കൊണ്ട് 1750 കോടിയുടെ വികസന പ്രവർത്തങ്ങൾ നടത്തി എന്നാ അവകാശ വാദം പരമാവധി പേരിലേക്കെത്തിക്കാൻ ഇന്നസെന്റിന് ആയി. കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി മണ്ഡലങ്ങളിലെ മുന്നേറ്റം ആവർത്തിക്കാനായാൽ ഇടതിന് ആശങ്ക വേണ്ട. ഇക്കുറി പാർട്ടി ചിഹനത്തിൽ മത്സരിക്കുന്ന ഇന്നസെന്റിന് പിറകിൽ പ്രവർത്തകരും ഒറ്റക്കെട്ട്. 

മണ്ഡലത്തിലെ വോട്ടു വിഹിതം വർധിപ്പിക്കുകയാണ് എൻഡിഎയുടെ പ്രധാന ലക്ഷ്യം. ജയിച്ചില്ലെങ്കിലും ചാലക്കുടിയിൽ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നതിൽ എൻ ഡി എ പിടിക്കുന്ന അധിക വോട്ടുകൾ നിർണായകം ആകും. പ്രളയവും പുനർനിർമാണവും വികസനവും എല്ലാം ചർച്ച ചെയ്യുന്ന ചാലക്കുടിയുടെ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷ് ആകുമെന്ന് ഉറപ്പായി കഴിഞ്ഞു. 

MORE IN KERALA
SHOW MORE