ആവേശത്തിനിടെ ആന വിരണ്ടു; ചിതറിയോടി പാര്‍ട്ടിക്കാര്‍; തിടമ്പും താഴെപോയി: വിഡിയോ

kottayam-cpm-elephant-election
SHARE

കോട്ടയത്ത് പാലായില്‍ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് സിപിഎം പ്രവർത്തകർ കൊണ്ടുവന്ന ആന വിരണ്ടോടി. ആന വിരണ്ടതോടെ പ്രവർത്തകരും ജീവനും കൊണ്ടോടി. കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവന്റെ ചിത്രം പതിച്ച തിടമ്പ് അണിഞ്ഞ് റാലിക്ക് അകമ്പടിയേകാൻ നടന്ന ആനയാണ് ഇടയ്ക്ക് വിരണ്ടത്. ഇതോടെ സ്ഥാനാർഥിയുടെ ചിത്രം പതിച്ച തിടമ്പ് താഴെ വീണു. ആന ഒാടിയതോടെ ജാഥയ്ക്ക് ഒപ്പം എത്തിയ പ്രവർത്തകരും ചിതറിയോടി. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.

കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള റൗണ്ടിൽ വച്ചാണ് സംഭവം. തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് ആവേശം കൂട്ടാനാണ് സിപിഎം പ്രവർത്തകർ ആനയെ എത്തിച്ചത്. വാസവന്റെ ചിത്രം പതിച്ച തിടമ്പും ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവുമാണ് ആനപ്പുറത്തിരുന്നവരുടെ പക്കലുണ്ടായിരുന്നത്. ഇത് രണ്ടും ആന വിരണ്ടതോടെ പ്രവർത്തകരുടെ കയ്യിൽ നിന്ന് താഴെ വീണു. എന്നാൽ അൽപസമയത്തിനകം ആന ശാന്തനായി. സംഭവത്തിൽ ആർക്കും പരുക്കില്ല.

MORE IN KERALA
SHOW MORE