കൊല്ലത്ത് പരാതിപ്പോ‌ര്; പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍

kollam-election-complaint
SHARE

ആര്‍എസ്പിയുടെയും സിപിഎമ്മിന്റെയും അഭിമാന പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തില്‍ ഇരു മുന്നണികളും തമ്മിലുള്ള പരാതിപ്പോ‌ര് തുടരുന്നു. പണം നല്‍കി വോട്ടു വാങ്ങുന്നുവെന്ന യുഡിഎഫ് ആരോപണത്തിനെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അതേ സമയം മണ്ഡലത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

വോട്ടിനായി പണം വിതരണം ചെയ്യാന്‍ സിപിഎം കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഒരു ഇവന്റ്മാനേജ്മെന്റ് കമ്പനിയെ ചുമതലപ്പെടുത്തിയെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിനെതിരെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയും, ഷിബുബേബി ജോണും, ബിന്ദുകൃഷ്ണയും  തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് എല്‍ഡിഎഫ് വരണാധികാരിക്ക് നല്‍കി പരാതിയില്‍ ചുണ്ടിക്കാടുന്നു.

യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം എന്‍.കെ.പ്രേമചന്ദ്രനെതിരായ വ്യക്തിപരമായി അധിക്ഷേപം സിപിഎം നേതാക്കള്‍ തുടരുകയാണ്. 

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പ്രേമചന്ദ്രന്റെയും ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരേ കമ്പനിയാണെന്ന് എം.എ.ബേബി ആരോപിച്ചു. ഇത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ബിജെപി ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് ആര്‍എസ്്പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയിലെത്തിയെന്ന് ബിജെപി ആരോപിച്ചു.

MORE IN KERALA
SHOW MORE