മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യത; കരുതേണ്ടത് ഇങ്ങനെയാക്കെ

thunder-storm
SHARE

കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വേനല്‍മഴയോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടുവരെയാണ് തീവ്രതയേറിയ ഇടിമിന്നലുണ്ടാവുക. മനുഷ്യജീവന് തന്നെ ഹാനികരമായേക്കാവുന്ന അപകടകാരികളായ ഇത്തരം ഇടിമിന്നലുകളെ പ്രതിരോധിക്കാന്‍ എന്തൊക്കൊ മുന്‍കരുതലുകള്‍ എടുക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഇവയാണ്;

സ്ത്രീകളും കുട്ടികളും 

1. കാര്‍മേഘം കണ്ടാല്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നത് വിലക്കുക. 

2. മഴക്കാര്‍ കണ്ടാലുടന്‍ സ്ത്രീകള്‍ ടെറസിലേയ്ക്കോ മുറ്റത്തേയ്ക്കോ തുണികള്‍ എടുക്കാന്‍ പോകരുത്. 

3. ഗൃഹോപരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛദിക്കുക. 

4. ജനലും വാതിലും അടച്ചിടുക

5. ഫോണ്‍ ഉപയോഗിക്കരുത്. 

6. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും അപകടകരം. 

7. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. 

8. ടെറസിലോ മരക്കൊമ്പിലോ ഇരിക്കാതിരിക്കുക

9. വാഹനത്തിനുള്ളില്‍ ആണെങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കുക. 

10. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടുന്നത് ഒഴിവാക്കുക

രാഷ്ട്രീയക്കാര്‍

1. ഇടിമിന്നല്‍ സമയം നിന്നുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ ഒഴിവാക്കുക. 

‌2. ഉയര്‍ന്ന വേദികള്‍ ഒഴിവാക്കുക. 

3. മൈക്ക് പരമാവധി ഒഴിവാക്കുക. 

മിന്നലേറ്റ് അപകടം സംഭവിച്ചാല്‍ !

1. മിന്നലിന്‍റെ ആഘാതത്താല്‍ പൊള്ളലേല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. 

2. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ലെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്. 

3. ഇല്ലെന്ന് മനസിലാക്കിയാല്‍ പ്രഥമശുശ്രൂഷ നല്‍കണം. 

4. എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.

MORE IN KERALA
SHOW MORE