‘എനിക്ക് നിങ്ങളുടെ ഭാഷ അറിയാതെ പോയല്ലോ’; പ്രിയങ്ക പറഞ്ഞത്: ഒപ്പം റെക്കോര്‍ഡുകളും

priyanka-jyothi-wayanad-web
SHARE

കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പിച്ച ഒരു ചരിത്രനിയോഗത്തിന് കൂടിയാണ് ജ്യോതിയുടെ ഇന്നത്തെ പകൽ സാക്ഷിയായത്. അമ്മയുടെയും മകന്റേയും മകളുടെയും പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ കാലം കാത്ത് വച്ച നിയോഗത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് ആവേശസ്വരത്തിൽ ജ്യോതി വിജയകുമാർ സംസാരിച്ചത്. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടെയും വാക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിനൊപ്പം മറ്റൊരു ചരിത്ര മുഹൂർത്തം കൂടി ഇന്ന് സാധ്യമായി. രാഷ്ട്രീയത്തിൽ സജീവമായ ശേഷം വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രിയങ്കാ ഗാന്ധി നടത്തിയ ആദ്യ ഇംഗ്ലീഷ് പ്രസംഗം കൂടിയാണ് ഇന്ന് മാനന്തവാടിയിൽ നടന്നത്. അത് പരിഭാഷപ്പെടുത്താൻ കിട്ടിയ അവസരത്തിന് ഒരായിരം നന്ദി പറയുകയാണ് ജ്യോതി. 

പ്രിയങ്കയുടെ വാക്കുകളോ രാഹുലിന്റെ വാക്കുകളോ എതാണ് എളുപ്പം?

രണ്ടുപേരുടെയും പ്രസംഗ ശൈലി വ്യത്യാസമാണ്. രാഹുൽ ഗാന്ധി ചെറിയ വാചകങ്ങളിലൂടെ ആശയം വ്യക്തമാക്കും. പ്രിയങ്കാ ഗാന്ധി പറയുന്ന വാചകങ്ങൾക്ക് നീളം കൂടുതലായിരിക്കും. അതുകൊണ്ട് പദാനുപദ തർജിമ അത്ര എളുപ്പമാവില്ല. ആശയം ചോരാതെ പങ്കുവയ്ക്കാനാണ് ഞാൻ ശ്രമിച്ചത്. രണ്ടു നേതാക്കളും പ്രസംഗ ശൈലിയിൽ അവരുടേതായ തലം കണ്ടെത്തുന്നവരാണ്. ഇന്ന് പ്രിയങ്കാ ജി നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയും ദേശീയതയും കുടുംബവും വയനാടിനെ കുറിച്ചുമൊക്കെ പറയുമ്പോൾ പ്രിയങ്കയിലെ പ്രസരിപ്പ് അതേ പടി പകർത്താൻ കഴിഞ്ഞോ എന്ന സംശയത്തിലാണ് ഞാൻ. അത്രത്തോളം ഹൃദ്യമായിരുന്നു വാക്കുകൾ.  ഒരു മുന്നൊരുക്കത്തിനായി ഞാൻ പ്രിയങ്കയുടെ മുൻ  പ്രസംഗങ്ങളൊക്കെ നെറ്റിൽ നോക്കി. പക്ഷേ അധികമാെന്നും കിട്ടിയല്ല. അതിന്റെ ഒരു അമ്പരപ്പോടെയാണ് ഞാൻ വന്നത്. എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം ആ പേടി മാറ്റി. 

priyanka-jyothi-2

പ്രസംഗത്തിന് മുൻപ് പ്രിയങ്കാ ഗാന്ധിയുമായി സംസാരിച്ചിരുന്നോ?

പ്രസംഗത്തിന് മുൻപ് കുറച്ച് നിമിഷങ്ങൾ കിട്ടിയിരുന്നു. അപ്പോൾ പ്രിയങ്കാ ജി എനിക്ക് കയ്യിലിരുന്ന ഒരു പേപ്പർ തന്നു. പ്രധാനപ്പെട്ട ആശയങ്ങൾ കുറിച്ചിട്ട പേപ്പറായിരുന്നു അത്. എന്നിട്ട് എന്നോട് പറഞ്ഞു. ഇതൊക്കെയാണ് പ്രധാനമായും പറയുക. നോക്കിക്കൊള്ളൂ.. അത്രത്തോളം കരുതലാണ് പ്രിയങ്ക എന്നോട് കാണിച്ചത്. പ്രോംറ്റർ നോക്കിയായിരുന്നില്ല പ്രസംഗം. പറയേണ്ട കാര്യങ്ങൾ കൈപ്പടയിൽ കുറിച്ച ആ പേപ്പർ എനിക്ക് നേരെ നീട്ടിയപ്പോൾ ‍എനിക്ക് ഒരുപാട് സന്തോഷം തോന്നി. പ്രസംഗത്തിന് ഇടയ്ക്ക് മനോഹരമായ ചിരിയോടെ എന്നെ നോക്കുന്ന പ്രിയങ്കയുടെ മുഖം വലിയ കരുത്തായിരുന്നു. 

jyothi-priyanka-1

പ്രസംഗം അവസാനിച്ച് മടങ്ങുംനേരം എന്നോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ ഭാഷ അറിയാതെ പോയല്ലോ. പക്ഷേ ജനങ്ങളിൽ നിന്നും മനസിലായി നിങ്ങൾ നന്നായി ചെയ്തു. വൈകുന്നേരം നടക്കുന്ന പരിപാടിയിലും പരിഭാഷ ചെയ്യുന്നത് 

രാഷ്ട്രീയപശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമാണ് ജ്യോതിയുടെ വരവ്.  ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാർ. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം സഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി മുൻപ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയിരുന്നു.  2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു.

MORE IN KERALA
SHOW MORE