ആളൊഴിഞ്ഞ് മൂന്നാർ; മഴ എത്തിയിട്ടും സഞ്ചാരികളില്ല

munnar
SHARE

കടുത്ത ചൂടിന് ആശ്വാസം പകര്‍ന്ന് വേനല്‍ മഴ എത്തിയിട്ടും മൂന്നാറിൽ  സഞ്ചാരികളുടെ കടന്നു വരവിൽ  വർധനയില്ല. വേനലവധിയില്‍ പ്രതീക്ഷയര്‍പ്പിച്ച വിനോദസഞ്ചാര മേഖല കനത്ത തിരിച്ചടിയാണ്  നേരിടുന്നത്. 

കനത്ത ചൂട് മൂന്നാറിലെ വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി. എറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന മൂന്നാറിലെ  കോട്ടേജുകളിലടക്കം ഫാൻ ഇല്ലാതെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരുന്നു. എന്നാല്‍ കനത്ത  ചൂടിന് ആശ്വാസം പകര്‍ന്ന് മൂന്നാറില്‍ വേനല്‍ മഴയെത്തിയെങ്കിലും  വിനോദ സഞ്ചാര മേഖലയിലേയ്ക്കുള്ള സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചിട്ടില്ല. മൂന്നാറില്‍  ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സമയമാണ് വേനലവധിക്കാലം. എന്നാല്‍ ഇത്തവണ അവധിക്കാലത്ത് മൂന്നാർ ആളൊഴിഞ്ഞ സ്ഥിതി ആണ്. തിരഞ്ഞെടുപ്പു  അവസാനിക്കുന്നതോടെ വിനോദ സഞ്ചാരമേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

 അവധിക്കാലത്തെ പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ്  വ്യാപാരികള്‍   കടകളില്‍ എത്തിച്ചത്. എന്നാൽ ഒന്നും വിറ്റു പോകാത്ത സ്ഥിതി ആണ്.  

MORE IN KERALA
SHOW MORE