വി.പി സാനു ജയിക്കണം; കാരണങ്ങൾ ഇതാണ്; വോട്ടുചോദിച്ച് പ്രകാശ് രാജ്; വിഡിയോ

sanu-prakash-raj-video
SHARE

യുഡിഎഫ് വൻഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറം. കുഞ്ഞാലികുട്ടിക്കെതിരെ മൽസരിക്കാൻ എൽ‌ഡിഎഫ് രംഗത്തിറക്കിയ യുവനേതാവ് വി.പി സാനുവിന് വോട്ടുചോദിച്ച് നടൻ പ്രകാശ് രാജും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരവും ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ പ്രകാശ് രാജ് സാനുവിനായി വോട്ടുചോദിച്ചത്. 

മൽസരരംഗത്തുള്ള ചില സ്ഥാനാര്‍ഥികളെ തനിക്ക് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അക്കൂട്ടത്തിൽ ഒരാളാണ് വിദ്യാര്‍ഥി നേതാവായി വളർന്നുവന്ന വി. പി സാനുവെന്നും പ്രകാശ് രാജ് പറയുന്നു. ശരിയായ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുമ്പോഴാണ് നമ്മള്‍ വിജയിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നതും ശക്തവും സത്യസന്ധവുമായ യുവശബ്ദങ്ങളാണ്. സാനുവിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ശരിയായതിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുകയാണ് പ്രകാശ് രാജും. മുൻപ് ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും വൻവിമർശനങ്ങളുയർത്തി താരം രംഗത്തെത്തിയിരുന്നു. 

MORE IN KERALA
SHOW MORE