എന്തിന് സുരേഷ്ഗോപിയുടെ വക്കാലത്തെടുത്തു; ബിജു മേനോന്റെ പേജിൽ രോഷം

biju-menon-suresh-gopi-bjp
SHARE

‘നിങ്ങൾക്ക് കേരളത്തിന്റെ മതേതര മനസിൽ ഒരു സ്ഥാനമുണ്ട് അത് സുരേഷ് ഗോപിക്ക് വക്കാലത്തു പിടിച്ചു കളയാൻ നിൽക്കല്ലേ ബിജുവേട്ടാ..’ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപിയെ പിന്തുണച്ച് പ്രചാരണത്തിനെത്തിയ ബിജു മേനോന്റെ ഫെയ്സ്ബുക്കിൽ വന്ന കമന്റുകളിലൊന്നാണിത്. ഇത്തരത്തിൽ താരത്തെ വിമർശിച്ചും അനുകൂലിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സുരേഷ് ഗോപിക്ക് വേണ്ടി മറ്റു താരങ്ങളോടൊപ്പം ഇന്നലെ ബിജു മേനോനും പൊതുവേദിയില്‍ എത്തിയിരുന്നു. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോൻ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ വിമർശിച്ചും ഏതിർത്തും കമന്റുകൾ സജീവമാകുന്നത്.  

MORE IN KERALA
SHOW MORE