എംപാനൽ ഡ്രൈവർമാരുടെ പകരം നിയമനം; വാദങ്ങളെല്ലാം തെറ്റ്, 5000ത്തിലേറെ പേർ യോഗ്യർ

ksrtc
SHARE

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടാല്‍ പകരം നിയമനം നടത്താന്‍ പിഎസ്എസി റാങ്ക് പട്ടികയില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് ഉദ്യോഗാര്‍ഥികള്‍. ഒന്‍പതു വര്‍ഷം മുന്‍പുളള റാങ്ക് പട്ടിക പ്രകാരം അയ്യായിരത്തിലേറെ പേര്‍ യോഗ്യരാണ്. വീണ്ടും പിഎസ്്സി പരീക്ഷ നടത്താനുളള നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ തീരുമാനം.  

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ മുപ്പതിനകം തീരുമാനമെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാകുമെന്നും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടാല്‍ പകരം നിയമനം നടത്താന്‍ പിഎസ്എസി റാങ്ക് പട്ടികയില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാലിതു തെറ്റാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 2010 ല്‍ ഡ്രൈവര്‍മാരുടെ പരീക്ഷ പിഎസ്്സി നടത്തിയതാണ്. 2455 ഒഴിവുണ്ടെന്ന് കെഎസ്ആര്‍ടിസി പിഎസ്്്സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. 

വീണ്ടും പിഎസ്്സി പരീക്ഷ നടത്താനുളള നീക്കമുണ്ട്. സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് നിയമപരമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സര്‍വീസുകള്‍ വെട്ടിക്കുറിച്ച് ഒഴിവുകളുെട എണ്ണം കുറയ്ക്കാനും കെഎസ്ആര്‍ടിസി ശ്രമിക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.