കാട്ടാള വേഷം, കൈയിൽ ചൂരൽ; വിഷു ദിവസം നാട്ടിലിറങ്ങി ചോയിക്കെട്ട്

kozhikode-vishu
SHARE

വേറിട്ട ആചാരങ്ങളാണ് ചില നാടിനെ വേരറ്റു പോകാതെ നിലനിര്‍ത്തുന്നത്. കോഴിക്കോട് കണ്ണഞ്ചേരി ചാലിയ തെരുവിലെ ആചാര വിശേഷങ്ങളിലൊന്നാണ് വിഷുദിവസം നാട്ടിലിറങ്ങുന്ന ചോയികെട്ട്.

ചോയി ഇറക്കമാണിത്. ഒരു നാടിന്‍റെ മുഴുവന്‍ ആഘോഷം. ക്ഷേത്രത്തില്‍ നിന്ന് വിഷുദിനത്തില്‍ ശിവനും പാര്‍വതിയും വേഷ പ്രച്ഛന്നരായി പ്രദേശവാസികളെ അനുഗ്രഹിക്കാനെത്തുവെന്നാണ് സങ്കല്‍പ്പം. ചപ്പിലകള്‍ കൂട്ടിക്കെട്ടിയ കാട്ടാള വേഷത്തിലാണ് ചോയി എത്തുക. വെള്ളരിയും അരിയും നിവേദ്യവുമായി വീടുകളില്‍ ചോയിയെ സ്വീകരിച്ചിരുത്തും. വീട്ടുകാരെ ചോയി അനുഗ്രഹിക്കും. ചൂരല്‍ വടിയുമായാണ് ചോയി ഇറക്കം. ചോയിയുടെ അടി വാങ്ങിയാല്‍ കുരുത്തക്കേടുകള്‍ മാറുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ അടി വാങ്ങാന്‍ പ്രദേശത്തെ ചെറുപ്പക്കാരുമെത്തും. 

വീടുകളെല്ലാം കയറിയിറങ്ങിയ ശേഷം ക്ഷേത്രക്കുളത്തില്‍ ഇറങ്ങി കുളിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് അവസാനമാവുക. ഇത്തരം ആഘോഷങ്ങളിലൂടെയാണ് ചാലിയാന്‍ തെരുവ് അതിന്‍റെ ഐക്യം നിലനിര്‍ത്തുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.