ട്രാഫിക് മോഡലിൽ ഒരു ആംബുലന്‍സ് മിഷൻ; കയ്യിൽ പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍; വഴിമാറുക

ambulance-mission
SHARE

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം. രാവിലെ 10.30 ന് മംഗലാപുരത്തുനിന്നും ആംബുലന്‍സ് പുറപ്പെട്ടു. മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 ആംബുലന്‍സ് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ആവശ്യപ്പെട്ടു. 

ഹൃദയ ശസ്ത്രക്രിയക്കു വേണ്ടിയാണ് കുഞ്ഞിനെ തിരുവന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത്  കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണിത്. പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാനാണ് ശ്രമം.  സാധാരണ ഈ റൂട്ടിൽ 15 മണിക്കൂറിലേറെ സമയമെടുക്കും. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര. 

ആംബുലന്‍സ് കടന്നുപോകുന്ന പാതയില്‍ വഴിയൊരുക്കാനായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അംഗങ്ങള്‍ റോഡുകളില്‍ ഉണ്ടാവും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.