വയനാട്ടിൽ പ്രചരണം ഉൗർജിതം; അവസാനലാപ്പിൽ മുന്നേറാൻ മുന്നണികൾ

vd-satheeshan
SHARE

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം മാത്രം ബാക്കി നില്ക്കെ വയനാട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി മുന്നണികൾ .മറ്റന്നാൾ രാഹുൽ ഗാന്ധി  പങ്കെടുക്കുന്ന പരിപാടികളിൽ വൻ ജനപങ്കാളിത്തം ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ദേശീയ നേതാക്കളെ എത്തിച്ചു അവസാനഘട്ടത്തിൽ മുൻ‌തൂക്കം നേടാനാണ് എൽഡിഎഫ് , എൻഡിഎ ശ്രമം .  

തിരുനെല്ലി ക്ഷേത്ര സന്ദർശനമാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ആദ്യപരിപാടി. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല . മാവോയിസ്റ്റ് സാന്നിധ്യമുള്ള ഈ മേഖലയിൽ എസ്പിജി കർശന പരിശോധനകൾ തുടരുകയാണ് .ബത്തേരിയിലെ രാഹുൽ ഗാന്ധിയുടെ  പൊതുയോഗത്തിൽ വൻ ജനാവലിയെ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭവന സന്ദർശനങ്ങളും യുഡിഎഫ് നേതാക്കളുടെ മണ്ഡല പര്യടനവുമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത് .ഓരോ വീടുകളിലും രണ്ടു വട്ടം കൂടി സന്ദർശിക്കും .

ഇതുവരെയുള്ള പ്രചാരണ പ്രവർത്തങ്ങൾ വെച്ചു നോക്കുമ്പോൾ  മുന്നിലുള്ളത് എൽ ഡി എഫാണ് . മണ്ഡലങ്ങളിൽ മൂന്ന് തവണ എൽഡിഎഫ് സ്ഥാനാർഥി പിപി സുനീർ പര്യടനം നടത്തി .അമിത് ഷാ ഉൾപ്പെടെയുള്ളവരെ മണ്ഡലത്തിലെത്തിച്ചു ഒപ്പം പിടിക്കാനാണ് എൻഡിഎയുടെ  നീക്കം. മാവോയിസ്റ്റ് ഭീഷണിയും തുഷാർ വെള്ളാപ്പള്ളി പ്രചാരണായുധമാക്കുന്നുണ്ട് .

MORE IN KERALA
SHOW MORE