ട്യൂബ് മൈലാഞ്ചി വാങ്ങി പുരട്ടി; ഗർഭിണിയുടെ കൈ പൊള്ളി വീർത്തു

mylanchi-in-aluva
SHARE

കടയിൽ നിന്നും ട്യൂബിൽ ലഭിക്കുന്ന മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പൊള്ളി വീര്‍ത്തു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് കയ്യില്‍ പൊള്ളലേറ്റത്. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ സുഖം പ്രാപിച്ചിട്ടില്ല. അധ്യാപികയായ മുപ്പത്തിരണ്ടുകാരി മൈലാഞ്ചി പുരട്ടി പൊള്ളലേറ്റത്. കൈയിൽ തേച്ച് അര മണിക്കൂർ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടർന്നു സ്റ്റിക്കർ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയും. ഇതാണ് കടക്കാർ പറഞ്ഞത്. രാത്രിയാണ് യുവതി മൈലാഞ്ചിയിട്ടത്. എന്നാൽ പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.

താമസിയാതെ കൈ നീരുവച്ചു വീർത്തു. വളയും മോതിരങ്ങളും അതിൽ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ധയുടെ ചികിൽസയിലാണിപ്പോൾ. യുവതി ഗർഭിണിയായതിനാൽ മരുന്നുകൾ കഴിക്കാൻ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാൻ താമസം നേരിട്ടത്. ഓയിൻമെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്നു ഡോക്ടർ പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.