കണ്ണുതുറക്കാതെ എണീറ്റു; കുളിച്ചു; ക്ഷേത്രംവരെ കണ്ണുതുറന്നില്ല: സുരേഷ് ഗോപി: വിഡിയോ

suresh-gopi-vishu-tcr
SHARE

‘ഏത് സിനിമാ തിരക്കിലായാലും ഞാന്‍ വിഷുവിന്റെ തലേന്ന് വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയെണീറ്റ് കണി കാണും. ഇത് വീട്ടിലില്ലാത്ത ആദ്യ വിഷുവാണ്...’ തിരുവാമ്പാടി കൃഷ്ണനെ കണി കണ്ടാണ് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി വിഷു ദിനത്തിൽ കണ്ണുതുറന്നത്. ഇന്ന് കണ്ണുതുറന്ന് ആദ്യം കാണുന്നത് കൃഷ്ണനെ തന്നെയാവണം എന്ന തോന്നൽ ഉണ്ടായിരുന്നു. വീട്ടിലായിരുന്നെങ്കിൽ ഞങ്ങൾ കണിയൊരുക്കും. പ്രചാരണവുമായി ബന്ധപ്പെട്ട് ഞാൻ ഹോട്ടലിലാണ് താമസിക്കുന്നത്.  രാവിലെ ഹോട്ടലിൽ നിന്ന് എഴുന്നേറ്റ് കുളിയും പ്രഭാതകർമ്മങ്ങളുമെല്ലാം നടത്തിയത് കണ്ണ് തുറക്കാതെ ആണെന്നും ഹോട്ടലിൽ നിന്ന് അമ്പലത്തിൽ എത്തുംവരെ താൻ കണ്ണുതുറന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഡിയോ കാണാം. 

കേരളത്തിനുവേണ്ടി താൻ തന്‍റെ 'ഹൃദയക്കണ്ണ്' സമർപ്പിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നോട്ടുപോവുകയാണെന്നും ഈ ഊർജ്ജം നല്ല ക്ലൈമാക്സിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായും സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തി.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.