അന്ന് ഇറക്കി വിട്ടു; ‘ഹൃദയം പൊട്ടി’; ഇന്ന് ‘അച്ഛനെ പോലെ കണ്ട് അനുഗ്രഹം വാങ്ങി’

suresh-gopi-nss-new
SHARE

‘ജീവിതത്തിൽ അങ്ങനെ എന്തെല്ലാം ഘട്ടങ്ങളുണ്ട് അതുപോലെ ഒന്നായിരുന്നു ആ സംഭവം. എനിക്ക് ഇപ്പോൾ അച്ഛനും അമ്മയുമില്ല ആ സ്ഥാനത്ത് കണ്ട് അനുഗ്രഹം വാങ്ങാനാണ് ഞാൻ വന്നത്. അതു വാങ്ങി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹങ്ങളും എനിക്കൊപ്പമുണ്ട്..’ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ്ഗോപി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളിങ്ങനെയാണ്. തിരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂര നിലപാട് സ്വീകരിക്കുമ്പോഴും ശബരിമല വിഷയത്തിൽ എൻഎസ്എസ് നിലപാടുകൾ വളരെ ചർച്ചയായിരുന്നു. 2015ൽ എൻഎസ്എസ് ആസ്ഥാനെത്തിയ സുരേഷ്ഗോപിയോട് സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിക്കുകയും ഇതേ തുടർന്ന് താരം ഇറക്കി വിടുകയും ചെയ്തിരുന്നു.

ആ വിവാദം ഇങ്ങനെ:

2015ൽ എൻഎസ്എസ് ബജറ്റ് സമ്മേളനത്തിനിടെ അനുമതിയില്ലാതെ അകത്ത് പ്രവേശിച്ചതിനെ തുടർന്ന് സുരേഷ് ഗോപിയെ ആസ്ഥാനത്തുനിന്ന് സുകുമാരൻ നായർ പുറത്താക്കിയിരുന്നു. ഇൗ സംഭവം വലിയ വിവാദമായിരുന്നു.  എൻഎസ്എസിനെക്കുറിച്ചോ പ്രവർത്തനത്തെക്കുറിച്ചോ ഇതുവരെ ഒന്നന്വേഷിക്കുക പോലും ചെയ്യാത്ത സുരേഷ് ഗോപിയുടെ വരവ് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്. അരുവിക്കര തിര‍ഞ്ഞെടുപ്പിൽ ഇന്നലെ വരെ പ്രചാരണം നടത്തുകയും വോട്ടെടുപ്പിന്റെ അന്ന് എൻഎസ്എസ് ആസ്ഥാനത്തെത്തുകയും ചെയ്യുന്ന തന്ത്രം മനസ്സിലാകും. അത്തരം ഷോ എൻഎസ്എസിൽ വേണ്ട. ആരായാലും അത്തരം അഹങ്കാരം അനുവദിക്കില്ലെന്നും അദ്ദേഹം അന്ന് തുറന്നടിച്ചു. എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ ഹൃദയം പൊട്ടിയെന്നു നടൻ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

എന്നാൽ തന്നെ ഇറക്കി വിട്ടിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബജറ്റ് സമ്മേളനം നടക്കുന്നിടത്തേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പക്ഷേ അത് അബദ്ധമായി. ഞാൻ സമുദായത്തെ ബഹുമാനിക്കുന്നയാളാണ്. കലാകാരനായാണ് അവിടെ ചെന്നത്. വന്നതു തെറ്റായിപ്പോയെന്നും ഇന്നത്തെ ദിവസം വരാൻ പാടില്ലായിരുന്നുവെന്നുമാണു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞത്. അപ്പോൾ തന്നെ തിരികെ പോന്നു. അല്ലാതെ ഇറക്കിവിട്ടിട്ടില്ല. സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.