ടി.എന്‍.പ്രതാപന് വിഷുസദ്യയൊരുക്കി സത്യന്‍ അന്തിക്കാട്: സൗഹൃദത്തിന്‍റെ സദ്യവട്ടം

prathapan-anthikkad
SHARE

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന് വിഷുസദ്യയൊരുക്കി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നടന്‍ സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി എത്തിയതിനു പിന്നാലെ സത്യന്‍ അന്തിക്കാടിനെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചിരുന്നു.

ടി.എന്‍.പ്രതാപന്‍ കുടുംബസമേതമാണ് സത്യന്‍ അന്തിക്കാടിനൊപ്പം വിഷുസദ്യയുണ്ടത്. സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ സുരേഷ് ഗോപി വന്നതും വോട്ടഭ്യര്‍ഥിച്ചതും നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. പ്രതാപനുമായി ഏറെക്കാലത്തെ സൗഹൃദമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇരിങ്ങാലക്കുട അനാഥമന്ദിരത്തിലും ചെന്നായ്പ്പാറ ആശ്രമത്തിലുമായി വിഷുദിനത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ചെലവിട്ടത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി തിരുവമ്പാടി ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനു ശേഷം മധ്യകേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയി. 

MORE IN KERALA
SHOW MORE