സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് ഒാഫീസിന് നേരെ ആക്രമം; പന്തലും ബാനറും നശിപ്പിച്ചു

poster
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും വാശിയും അവസാനഘട്ടത്തിലേക്ക് കടന്നതോടെ തൃശൂരില്‍ അക്രമം. മുക്കാട്ടുക്കരയില്‍ ബി.ജെ.പി. ഓഫിസിനു നേരെ ആക്രമണം. വരന്തരപ്പിള്ളിയില്‍ കോണ്‍ഗ്രസ്, ബി.െജ.പി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകന് കമ്പി വടിക്കൊണ്ട് തലയ്ക്കടിയേറ്റു.

 എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന്റെ ഭാമായുള്ള തൃശൂര്‍ മുക്കാട്ടുക്കരയിലെ ഓഫിസിനു നേരെ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അക്രമം. ബൈക്കില്‍ എത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. കൊടി തോരണങ്ങളും ബാനറുളും നശിപ്പിച്ചു. ഓഫിനു മുമ്പിലെ പന്തല്‍ അലങ്കാരവും നശിപ്പിച്ചു. സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ രണ്ടു യുവാക്കള്‍ ബൈക്കില്‍ വരുന്നതായി കണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. അക്രമികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിച്ചു.

ഭിത്തിയില്‍ ചുമരെഴുത്തിനെ ചൊല്ലിയായിരുന്നു വരന്തരപ്പിള്ളിയിലെ സംഘര്‍ഷം. ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. വരന്തരപ്പിള്ളി സ്വദേശി ഗോകുലിന് കമ്പി വടിക്കൊണ്ട തലയ്ക്കടിയേറ്റു. ഗോകുലിനെ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

MORE IN KERALA
SHOW MORE