തള്ളിപ്പറഞ്ഞവരെ തൂത്തെറിയണം; നിലപാട് വ്യക്തമാക്കി പന്തളംകൊട്ടാരം

panthalam-palace-sasikumara-varma
SHARE

വിശ്വാസികളെ തള്ളിപ്പറഞ്ഞവരെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂത്തെറിയണമന്ന് പന്തളംകൊട്ടാരം. ശബരിമലവിഷയത്തില്‍ പന്തളംകൊട്ടാരത്തിന് അതിവൈകാരികതയുണ്ടെന്ന് കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് ശശികുമാരവര്‍മ പറഞ്ഞു. ദിവസവും നയംമാറ്റാന്‍ കൊട്ടാരവും കൊട്ടാരത്തെ പിന്തുണയ്ക്കുന്നവരും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ശശികുമാരവര്‍മ പറഞ്ഞു.

മണ്ഡലം ഏതായാലും മണ്ഡലക്കാലം മറക്കരുതെന്നോര്‍മിപ്പിച്ച് പത്രക്കുറിപ്പിറക്കിയതിന് പിന്നാലെയാണ് കൊട്ടാര പ്രതിനിധിയുടെ തുറന്നുപറച്ചില്‍. വിശ്വാസികളെ അക്ഷേപിച്ചവര്‍ വിജയിക്കാന്‍ പാടില്ലെന്നാണ് കൊട്ടാരത്തിന്റെ നിലപാട്.

ജയിപ്പിക്കുക എന്നതിനപ്പുറം ആചാരം സംരക്ഷിക്കാന്‍ മുന്നിട്ടറിങ്ങിയവരെ സഹായിക്കണം. കൊട്ടാരവുമായി ബന്ധപ്പെട്ടവരോടൊക്കെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ദിവസവും നയം മാറ്റാന്‍  കൊട്ടാരവും കൊട്ടാരത്തെ പിന്തുണയ്ക്കുന്നവരും രാഷ്ട്രീയ പാര്‍ട്ടിയല്ല. പ്രസ്ഥാവനയിറക്കാനും പ്രസംഗം നടത്താനും ആര്‍ക്കുമാകും. എന്നാല്‍ പ്രതിരോധം തീര്‍ത്തവരെ മറക്കാനാകില്ലെന്നും ശശികുമാര വര്‍മ പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.