കിണറ്റിൽ വീണ അണ്ണാൻ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ രണ്ട് മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

palakkad
SHARE

കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്താണ് സംഭവം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്

പട്ടാമ്പി കൊപ്പം മയിലാട്ട് കുന്ന് സുരേന്ദ്രന്‍, കരിന്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്‍റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്‍റെ വീട്ടുവളപ്പിലെ  കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടക്കിയ ദുരന്തമുണ്ടായത്. രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. ആദ്യം കിണറ്റിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. .സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും,കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. നാട്ടുകാരാണ്  മൂന്ന് പേരെയും പുറത്തെടുത്തത്.  ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും,സുരേന്ദ്രനും മരിച്ചിരുന്നു.

ഗുരുതരാവസ്ഥയിലുള്ള കൃഷ്ണന്‍കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.