പ്രചാരണത്തിരക്കിനിടയിലും അൽഫോൻസ് കണ്ണന്താനത്തിന്റെ യോഗാഭ്യാസം

alphonse
SHARE

തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കില്‍ യോഗാഭ്യാസത്തിനും സമയം കണ്ടെത്തി എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. ലോകാരോഗ്യ വാരാഘോഷ സമാപനത്തോട് അനുബന്ധിച്ച് കൊച്ചി പെരുമ്പടപ്പില്‍ സ്വകാര്യ ആശുപത്രിയുടെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസ പ്രകടനം.  കെ.വി.തോമസ് എം.പിയും യോഗാഭ്യാസത്തില്‍ പങ്കുചേര്‍ന്നു. 

തിരഞ്ഞെടുപ്പ് കാലമാണ്. പ്രചാരണത്തിരക്കാണ്. അതിനുമപ്പുറം സഹിക്കാന്‍ കഴിയാത്ത ചൂടാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ വേണ്ട ശ്രദ്ധവേണമെന്ന സന്ദേശം മറ്റുള്ളവരിലേക്കുകൂടി പകരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അല്‍ഫോന്‍സ് കണ്ണന്താനം യോഗാഭ്യാസത്തില്‍ പങ്കുചേര്‍ന്നത്. െഎ.എം.എ കൊച്ചിന്‍ വെസ്റ്റ്, വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പെരുമ്പടപ്പില്‍ സ്വകാര്യ ആശുപത്രി പരിപാടി സംഘടിപ്പിച്ചത്. കെ.വി.തോമസ് എം.പിക്കൊപ്പമായിരുന്നു അല്‍ഫോന്‍സിന്റെ യോഗാഭ്യാസം

വിവിധ യോഗാകേന്ദ്രങ്ങളിലെ ആചാര്യന്മാരുടെ മേല്‍നോട്ടത്തിലായിരുന്നു യോഗാഭ്യാസം . പരിപാടിയുടെ ഉദ്ഘാടനവും അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു.

MORE IN KERALA
SHOW MORE