‘ഫലം വരുമ്പോൾ മനസിലാകും ഞാൻ ആരെന്ന്’; മോദിയെ വാനോളം പുകഴ്ത്തി പി.സി.ജോർജ്

p-c-george-nda-speech
SHARE

എൻഡിഎ പ്രവേശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി പി.സി.ജോർജിന്റെ പ്രസംഗം. വലിയ കയ്യടിയോടെയാണ് ബിജെപി പ്രവർത്തകർ പി.സി ജോര്‍ജിന്‍റെ വാക്കുകളെ സ്വാഗതം ചെയ്തത്. സിപിഎമ്മിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ച പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെയും പിണറായി വിജയനെയും പേരെടുത്ത് വിമർശിക്കാനും പി.സി ജോർജ് മറന്നില്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട്ടെ സമ്മേളനത്തിലാണ് ഈ വാക്കുകൾ. 

വരുന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞുവെന്നാണ് പി.സി ജോർജ് പറയുന്നത്. സുരേന്ദ്രൻ വിജയിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും ഞാൻ ആരാണെന്ന്. അതുപോലെ തിരുവനന്തപുരത്ത് കുമ്മനം ജയിക്കും. മൽസ്യത്തൊഴിലാളികളുടെ വലിയ പിന്തുണ എനിക്കുണ്ട്. അവർ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച് റോഡ് ഷോ നടത്താനാണ് തീരുമാനം. ബിജെപി മൽസരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാൻ ഇപ്പോൾ തയാറല്ലെന്നും പി.സി ജോർജ് വ്യക്തമാക്കി. ബാബറി മസ്ജിദ് തകർത്തതിന് പിന്നിൽ കോൺഗ്രസുകാരനായ നരസിംഹറാവുവാണെന്നും പി.സി. ജോര്‍ജ് പ്രസംഗത്തിൽ പറഞ്ഞു. വിഡിയോ കാണാം.

MORE IN KERALA
SHOW MORE