അവൾ രണ്ട് ഇരുമ്പുകഷ്ണം കൂടുതലെടുത്തു; മർദിച്ച് സിപിഎം നേതാവ്; ക്രൂരത

girl-attack-edappal
SHARE

ജീവിക്കാൻ വേണ്ടി ആക്രി സാധനങ്ങൾ പെറുക്കാൻ ഇറങ്ങിയ കുഞ്ഞിനോട് ഒരു ദയയും കാണിക്കാതെയാണ് ഉപദ്രവിച്ചത്. ഭാഷയോ ഇൗ നാടോ വശമില്ലാത്ത അവൾ ജീവിക്കാൻ വേണ്ടി പെറുക്കിയെടുത്ത ആക്രമിയുടെ പേരിലായിരുന്നു ഇൗ കണ്ണില്ലാത്ത ക്രൂരത. കുറച്ച് ഇരുമ്പു കഷ്ണങ്ങൾ അധികം പെറുക്കിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതി അവളെ ആക്രമിച്ചത്. 11 വർഷമായി ആനക്കരയിൽ സ്ഥിര താമസമാക്കിയ ആന്ധ്രയിൽ നിന്നുള്ള കുടുംബത്തിലെ പെൺകുട്ടിയാണ് ഇന്നലെ ആക്രമിക്കപ്പെട്ടത്. ബാലികയെ മർദിച്ച കേസിലെ പ്രതി സി.പി.എം നേതാവ് സി.രാഘവനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വാടക കെട്ടിടത്തിലാണ് അഞ്ചു പേരടങ്ങിയ കുടുംബത്തിന്റെ താമസം. കുടുംബാംഗങ്ങൾ ദിവസവും ഓരോ മേഖലകളിൽ പോയി ആക്രി സാധനങ്ങൾ ശേഖരിക്കുന്നതാണ് പതിവ്. അങ്ങനെയാണ് പെൺകുട്ടി ഇന്നലെ എടപ്പാളിലെത്തി ആ കെട്ടിടത്തിന്റെ പരിസരത്തു ജോലി തുടങ്ങിയത്. പെൺകുട്ടിയെ സ്കൂളിൽ ചേർക്കാൻ പ്രദേശവാസികൾ മുൻപു രണ്ടുതവണ ശ്രമം നടത്തിയിരുന്നു. പക്ഷേ, ക്ലാസ് മുറികളിൽനിന്നു രണ്ടു തവണയും അവൾ ഇറങ്ങിപ്പോകുകയായിരുന്നു.

അതേ സമയം കുട്ടിക്ക് വിദഗ്ധ ചികിൽസ കൃത്യ സമയത്ത്  നൽകിയില്ല   എന്ന ആരോപണവും ഉയരുന്നുണ്ട്. പ്രതിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡി.ജി.പിക്ക് കത്തു നൽകും. നെറ്റിക്കേറ്റ മുറിവ് ഗുരുതരമായതിനാൽ  തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ് ബാലിക. എന്നാൽ രാവിലെ പത്തു മണിക്ക് സംഭവം നടന്നു ഒരു മണിക്കൂറിന് ശേഷം രമേശ് ചെന്നിത്തല കുട്ടിയെ സന്ദർശിച്ചതിനു ശേഷമാണ് വിദഗ്‌ധ ചികിൽസക്കായി കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റിയത്. 

എന്നാൽ ആരും കൂടെ ഇല്ലാത്തതിനാൽ ഈ കുടുംബം ആശുപത്രി വിട്ടു. പരുക്കു പറ്റിയ കുട്ടിയുമായി  തെരുവിൽ അലയുന്നത്  ചർച്ചയായതോടെ പൊലിസ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്കപ്പുറം വിദഗ്ധ ചികിൽസ പെട്ടന്ന് ലഭ്യമക്കാൻ മണിക്കൂറുകളാണ് എടുത്തത്. എന്നാൽ ഇത്ര ഗൗരവമായ വിഷയമായിട്ടും കുട്ടിയെ സംരക്ഷിക്കാനോ ആശുപത്രിയിൽ എത്തിക്കാനോ പൊലിസ് തയാറായില്ല എന്ന ആരോപണവും ശക്തമാവുകയാണ്. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയംസി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗമായ സി.രാഘവനെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.