ബൈക്കിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കണ്ണന്താനം

alphons-kannamthanam-help
SHARE

ബൈക്കിടിച്ച് സാരമായി പരുക്കേറ്റ് കാൽനട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് എറണാകുളത്തെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. വൈപ്പിനിലെ വളപ്പ് ബസ് സ്റ്റോപ്പിനു സമീപമാണു മാലിപ്പുറം പറമ്പലോത്ത് വീട്ടിൽ പി.പി ജോർജിനെ ഇടിച്ചിട്ടശേഷം ബൈക്ക് നിർത്താതെ പോയത്. 

മുഖമിടിച്ചു വീണ ജോർജിനെ ഈ സമയം ഇവിടെ പര്യടനം നടത്തുകയായിരുന്ന കണ്ണന്താനം പിടിച്ചെഴുന്നേൽപ്പിച്ച ശേഷം ഓട്ടോറിക്ഷയിൽ പ്രവർത്തകർക്കൊപ്പം പെരുമ്പിള്ളി ക്രിസ്‌തുജയന്തി ആശുപത്രിയിലെത്തിച്ചു. ബൈബിൾ കൺവൻഷൻ നടക്കുന്ന എറണാകുളം മറൈൻ ഡ്രൈവിലെത്തിയ കണ്ണന്താനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ട് അനുഗ്രഹവും വാങ്ങി.

MORE IN KERALA
SHOW MORE