ജയിച്ചാൽ കേന്ദ്രമന്ത്രിയായി തുടരുമെന്നുറപ്പ്; അല്‍ഫോന്‍സ് കണ്ണന്താനം പ്രതീക്ഷയിൽ

kannanthanam3
SHARE

ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയായി തുടരുമെന്നുറപ്പാണെന്ന് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം. എറണാകുളത്തിനായി വലിയ കാര്യങ്ങൾ ചെയ്യാനാകുമെന്നും രാജ്യന്തര ടൂറിസം ഹബ്ബായി കൊച്ചിയെ മാറ്റാനാകുമെന്നും കൊച്ചി മലയാള മനോരമ ഒാഫീസില്‍ പത്രാധിപ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാനത്തെ എന്‍.ഡി.എയില്‍ ഭിന്നിപ്പുണ്ടെന്ന ആരോപണങ്ങള്‍ അല്‍ഫോന്‍സ് തള്ളി.

അറുപതുവർഷമായി നടക്കാത്ത കാര്യങ്ങൾ നാലര വർഷംകൊണ്ടു  ചെയ്ത മോദി സർക്കാരിന്റെ തുടർച്ചയ്ക്കാണു വോട്ട് തേടുന്നതെന്ന ആമുഖത്തോടെയാണ് അല്‍ഫോന്‍സ് കണ്ണന്താനം സംസാരിച്ചത്. ജയിച്ചാല്‍ എറണാകുളത്തിന് ഈ കൊച്ചിക്കായി എന്തുചെയ്യും ? 

ന്യൂനപക്ഷങ്ങൾ ബിജെപിക്ക് എതിരാണെന്നതു തെറ്റായ പ്രചാരണമാണ്.സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്നതും വ്യാജ പ്രചാരണങ്ങളാണ്.  പിണറായി വിജയന്റെ പ്രവർത്തനശൈലി മോദിയുടേതിന് സമാനമാണെന്ന ചിലരുടെ കാഴ്ചപ്പാടിനെക്കുറിച്ച് .

എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാർഥികള്‍ പ്രചാരണത്തിന് വൻതുകയാണ് ചെലവഴിക്കുന്നത്.തനിക്ക് മുടക്കാൻ കാര്യമായി പണമില്ല. അതുകൊണ്ടാണു കോൺഗ്രസ്-സിപിഎം സ്ഥാനാർഥികളുടേതുപോലെ നിറയെ പോസ്റ്ററും ബോർഡും വാഹന വ്യൂഹവും കാണാത്തത്.  ജനങ്ങൾക്കു കാര്യങ്ങൾ മനസിലാകുെമന്നും അതാണ് അനുകൂലഘടകമെന്നും അല്‍ഫോന്‍സ് പറഞ്ഞു.

MORE IN KERALA
SHOW MORE