ശമ്പളമില്ല; ബിഎസ്എൻഎൽ മെയിന്റനൻസ് വർക്ക് ജീവനക്കാർ പ്രതിസന്ധിയിൽ

bsnl-salary
SHARE

കണ്ണൂർ, കാസർകോട് ജില്ലകളിലെ ബി.എസ്.എൻ.എൽ മെയിന്റനൻസ് വർക്ക് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം തികയുന്നു. സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം പറഞ്ഞാണ് താൽക്കാലിക ജീവനക്കാർക്ക് ബി.എസ്.എൻ.എൽ വേതനം നിഷേധിക്കുന്നത്. തൊഴിലാളി സമരം മൂലം ബി.എസ്.എൻ.എലിന്റെ പ്രവർത്തനവും താളം തെറ്റി.

230 ജീവനക്കാരുടെ കുടുംബമാണ് പട്ടിണിയിലായത്. കഴിഞ്ഞ ഒരുമാസമായി ജോലിക്ക് പോകാതെ ഇവർ സമരത്തിലാണ്. ഇതോടെ തകരാറിലായ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് കണക്ഷനുകൾ അതേപടി കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണെന്ന് ബി.എസ്.എൻ.എൽ പറയുമ്പോഴും മറ്റ് സ്ഥാപിത താൽപര്യങ്ങളാണ് ശമ്പളം മുടക്കാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു.

രണ്ടുദിവസത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ ഓഫിസുകൾക്ക് മുൻപിൽ കുത്തിയിരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

MORE IN KERALA
SHOW MORE