ഇപ്പ ശരിയാക്കിത്തരാ; നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുണ്ട് റോഡ് റോളർ

pathanamthitta-road-roller
SHARE

ആ ചെറിയേ സ്പാനറിങ്ങെടുത്തേ. ഇപ്പ ശരിയാക്കിത്തരാ... വെള്ളാനകളുടെ നാട്ടിലെ ആ ഹിറ്റ് സീൻ പോലെ തന്നെയായി കാര്യങ്ങൾ. കാര്യം ശരിയായതേയില്ല. ഒട്ടും കാത്തുനില്‍ക്കാതെ നിയന്ത്രണം വിട്ട് പിന്നോട്ടുരുണ്ട റോഡ് റോളര്‍ ഒടുവിൽ ഇടിച്ചുനിന്നത് ഒരു മതിലിൽ. 

ഉരുണ്ട് വരുന്നതു കണ്ട് ആളുകൾ അലറിവിളിച്ചതിനാൽ ബൈക്കു യാത്രക്കാരൻ അടിയി‍ൽപെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

.തിങ്കളാഴ്ച വൈകിട്ട് 6.30 ന് പത്തനംതിട്ട പെരുമ്പട്ടി ആടിയാനിക്ക് സമീപമാണ് സംഭവം. പാപ്പനാട്ട്പാലം – പുന്നനിൽക്കുംനിരവ റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു റോളർ.

കയറ്റത്ത് ടാറിങിന് ഇടയിൽ നിയന്ത്രണം നഷ്ടപ്പെട്ട റോളർ 15 അടി പിന്നിലേക്ക് ഉരുണ്ടു. പിന്നാലെ എത്തിയ രുചക്രവാഹന യാത്രക്കാരൻ തൊഴിലാളികൾ അലറിവിളിച്ചതോടെ വാഹനം വെട്ടിച്ചു നീങ്ങി രക്ഷപ്പെടുകയായിരുന്നു. 

നിയന്ത്രണ സംവിധാനവും പൽച്ചക്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതാണ് അപകട കാരണം. 

MORE IN KERALA
SHOW MORE