വോട്ടുറപ്പിക്കാൻ തിരുവാതിരക്കളിയും; വേറിട്ട മാർഗവുമായി എൽഡിഎഫ്

thiruvathirakali
SHARE

തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ പ്രചരണത്തിന്‍റെ ഭാഗമായി തിരുവാതിരക്കളി അരങ്ങേറി. തൃശൂര്‍ പൂച്ചെട്ടി മൈതാനത്തായിരുന്നു ആയിരത്തോളം സ്ത്രീകള്‍ അണിനിരന്ന തിരുവാതിരക്കളി അരങ്ങേറിയത്. 

എല്‍.ഡി.എഫ്. ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. രാജാജി മാത്യു തോമസിന് വോട്ടുറപ്പിക്കാനായിരുന്നു തിരുവാതിരയുമായി എല്‍.ഡി.എഫ്. അനുഭാവികളായ വീട്ടമ്മമാര്‍ എത്തിയത്. ആയിരത്തോളം വനിതകള്‍ തിരുവാതിരക്കളിയില്‍ അണിനിരന്നു. പ്രചരണത്തിന്‍റെ തിരക്കു കാരണം രാജാജി എത്തിയിരുന്നില്ല. 

തിരുവാതിരക്കളി കാണാന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും എത്തിയിരുന്നു. രണ്ടാഴ്ച നീണ്ട പരിശീലനത്തിനു ശേഷമാണ് വനിതാ സംഘം തിരുവാതിര കളിച്ചത്. എല്‍.ഡി.എഫ്. അനുഭാവികളുടെ വീടുകളില്‍ വോട്ട് രാജാജിക്ക് എന്ന ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്

MORE IN KERALA
SHOW MORE