വോട്ടിന് ഓട്ടോക്കാരെ കൂട്ടുപിടിച്ച് തരൂർ; ട്രാഫിക് പൊലീസിനെയും കയ്യിലെടുത്തു

tharoor
SHARE

ചൂട് കനത്തതോടെ  പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള സ്ഥാനാര്‍ഥികളുടെ മോഹമാണ് കരിഞ്ഞ് തുടങ്ങിയത്. ഈ പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഓട്ടോക്കാരെ കൂട്ടുപിടിക്കുകയെന്നത്. ഓട്ടോയില്‍ കയറുന്ന യാത്രക്കാരോടെല്ലാം തനിക്ക് വോട്ട് ചോദിക്കാനായി ഓട്ടോ ഡ്രൈവര്‍മാരെ തരൂര്‍ രംഗത്തിറക്കി കഴിഞ്ഞു. 

കനത്ത ചൂടത്ത് നടന്ന് വോട്ട് തേടുകയെന്നത് കഠിനമാണ്. അങ്ങിനെയാണ് ഐ.എന്‍.ടി.യു.സിയുടെ സഹായത്തോടെ ഓട്ടോക്കാരെ ഇറക്കി കളിക്കാന്‍ തരൂര്‍ തീരുമാനിച്ചത്. ഓട്ടോക്കൂട്ടം ഒരുക്കി തന്റെ അഭ്യര്‍ത്ഥന മുന്നോട്ട് വച്ചു.  

പ്രചരണം കൊഴുപ്പിക്കാന്‍ ഓട്ടോ സവാരി നടത്തി. കഴിഞ്ഞകാലത്ത് ഓട്ടോക്കാര്‍ക്കൊപ്പം നിന്നതുകൊണ്ടാണ് അത്യാവശ്യസമയത്ത് അവര്‍ തനിക്കായി രംഗത്തെത്തിയതെന്നാണ് വാദം. ഇനിയും സഹായിച്ചാല്‍ ഇനിയും വാഗ്ദാനമുണ്ട്.

ഓട്ടോക്കാര്‍ക്കൊപ്പം റോഡിലേക്കിറങ്ങി വോട്ട് തേടിയപ്പോളാണ് ഓട്ടോക്കാരെ പിടിക്കാന്‍ നില്‍ക്കുന്ന ട്രാഫിക് പൊലീസ് വന്നത്. ഒടുവില്‍ ആ പൊലീസിനെയും കയ്യിലെടുത്താണ് തരൂരിന്റെ യാത്ര.

MORE IN KERALA
SHOW MORE