പാലക്കാടന്‍ ചൂടില്‍ തീപാറുന്ന പോരാട്ടം; മണ്ഡലം നിറഞ്ഞ് സ്ഥാനാർത്ഥികൾ

palakkad-election-in-loksbaha-2019
SHARE

പാലക്കാടന്‍ ചൂടില്‍ തീപാറുന്ന പ്രചാരണവുമായി സ്ഥാനാര്‍ഥികള്‍. നാട്ടുകാരും പരിചിതരുമായ മൂന്നു യുവ സ്ഥാനാര്‍ഥികളാണ് മണ്ഡലമൊന്നാകെ നിറയുന്നത്. ട്രെയിനുകളിലും കോളജുകളിലുമുള്‍പ്പെടെ വോട്ടുതേടിയെത്തിയാണ് പ്രചാരണം.

എല്‍ഡ‍ിഎഫ് സ്ഥാനാര്‍ഥി എംബി രാജേഷ്, യുഡിഎഫ് സ്ഥാനാര്‍ഥി വിെക ശ്രീകണ്ഠന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്തവരും യുവാക്കളും ജനകീയരുമാണ് മൂന്നുപേരും. പ്രചാരണത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് എംബി രാജേഷ്. വാഹനപ്രചാരണവും പര്യടനവും തുടരുന്നു. 

തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ക്ക് പുറമേ കോളജുകളിലും കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലുമെത്തി യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ വോട്ടു തേടി. 

എന്‍ഡിഎ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ മണ്ഡലമൊന്നാകെ റോഡ് ഷോ നടത്തിയിരുന്നു. ട്രെയിനുകളില്‍ ഉള്‍പ്പെടെ വോട്ടുതേടി സ്ഥാനാര്‍ഥി പ്രചാരണം േവറിട്ടതാക്കുകയാണ്. പാലക്കാടന്‍ ചൂടില്‍ തളരാതെ തിരഞ്ഞെടുപ്പു ചൂടിലാണ് മുന്നണികളും പ്രവര്‍ത്തകരും.

MORE IN KERALA
SHOW MORE