വിഷരഹിത പച്ചക്കറി; വിജയം കൊയ്ത് അശോകൻ

veg-farm
SHARE

ഒരുഗ്രാമത്തിന് വിഷരഹിത പച്ചക്കറി ഒരുക്കിനല്‍കുകയാണ് പത്തനംതിട്ട തട്ടയിലുള്ള ഒരു കൃഷിത്തോട്ടം. തട്ടസ്വദേശിയായ അശോകന്റെ ഉടമസ്ഥതയിലുള്ള കൃഷിത്തോട്ടത്തില്‍ എല്ലായിനം  പച്ചക്കറികളും സമൃദ്ധമാണ്. ആവശ്യക്കാര്‍ ഗ്രാമത്തിന് പുറത്തുനിന്നുപോലും വാങ്ങാനെത്തുന്നുണ്ട്.

തക്കാളി,പാവല്‍, വഴുതന, കാബേജ്, കോളി ഫ്ലവര്‍ എന്നുവേണ്ട എല്ലായിനം പച്ചക്കറികളും ഈ കൃഷിതോട്ടത്തിലുണ്ട്. പച്ചമുളകും കോവലും ഉള്‍പ്പെടെയുള്ള എല്ലാം ജൈവരീതിയില്‍ കൃഷിചെയ്യുന്നവ. പരിപാലിക്കാന്‍ ജോലിക്കാരുമുണ്ട്. ഗുണമേന്‍മയുള്ളതിനാല്‍ ഉല്‍പാദിപ്പിക്കുന്ന മുഴുന്‍ പച്ചക്കറികളും കൃഷിതോട്ടത്തിലെത്തി തന്നെ ആവശ്യക്കാര്‍ വാങ്ങുന്നു.

തട്ടയിലെ ചെറുകച്ചവടസ്ഥാപനങ്ങളില്‍ ഈ കൃഷിയിടത്തില്‍ വിളഞ്ഞ പച്ചക്കറികളാണ് വില്‍പ്പനയ്ക്കുള്ളത്. നാടന്‍ വിഭവങ്ങളായതിനാല്‍ ഈ കച്ചവടകേന്ദ്രങ്ങളിലും ആവശ്യക്കാരേറെയുണ്ട്. കൃഷി കൂടുതല്‍ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ഉടമയും കൃഷിയെ പരിപാലിക്കുന്നവരും. നല്ലയിനം വിത്തുകളും ഇവിടെ നിന്ന് ലഭ്യമാണ്.

MORE IN KERALA
SHOW MORE