ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി; അന്‍സിയുടെ മൃതദേഹം കബറടക്കി

newzealand-attack-thrissur
SHARE

ന്യൂസിലാന്‍ഡില്‍ കൊല്ലപ്പെട്ട മലയാളി യുവതി അന്‍സി അലിബാവയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്ദില്‍ മൃതദേഹം കബറടക്കി. 

ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട അന്‍സി അലിബാവയുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ നെടുമ്പാശേരിയില്‍ എത്തിച്ചു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒയും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വെളുപ്പിന് അഞ്ചു മണിയോടെ ഭൗതികശരീരം കൊടുങ്ങല്ലൂരിലെ വസതിയില്‍ എത്തിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ വന്‍ജനാവലി അന്തിമോപചാരം അര്‍പ്പിച്ചു. 

പിന്നീട്, കൊടുങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തുവച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി സി.രവീന്ദ്രനാഥ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഭൗതിക ശരീരം വേഗം നാട്ടില്‍ എത്തിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ന്യൂസിലാന്‍ഡ് സര്‍ക്കാരിന് അന്‍സിയുടെ ബന്ധുക്കള്‍ നന്ദി പറഞ്ഞു.

പതിനൊന്നരയോടെ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ്ദില്‍ അന്ത്യകര്‍മങ്ങള്‍ തുടങ്ങി. ചേരമാന്‍ ജുമാമസ്ജിദ്ദിലെ കബറസ്ഥാനിലായിരുന്നു കബറടക്കം.

MORE IN KERALA
SHOW MORE