വയനാട് വനം വകുപ്പ് വാച്ചർമാർക്ക് നേരെ കടുവയുടെ ആക്രമണം; 5 പേർക്ക് പരിക്ക്

wayanadu-tiger
SHARE

വയനാട് ഇരുളം ചീയമ്പം വനമേഖലയിൽ വനം വകുപ്പ് വാച്ചർമാർക്ക് നേരെ കടുവയുടെ ആക്രമണം. അ‍ഞ്ചു വനപാലകര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.  ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെയും മേഖലയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ചീയമ്പം ആനപ്പന്തിയില്‍വെച്ചാണ് നിരീക്ഷണത്തിനിറങ്ങിയ വനപാലകർക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ടു ബത്തേരി പുൽപ്പള്ളി പാത നാട്ടുകാർ ഒരു മണിക്കൂറോളം ഉപരോധിച്ചു. കൂടു സ്ഥാപിക്കുമെന്നും മയക്കുവെടിവെച്ചു കടുവയെ പിടികൂടുമെന്നും വനം വകുപ്പ് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. 

MORE IN KERALA
SHOW MORE