രാഹുലിനെതിരെ വയനാട്ടില്‍ ബിജെപി ദേശീയ നേതാവ്?; കരുനീക്കം

rahul-sreedharan-pillai
SHARE

രാഹുൽ ഗാന്ധി  മത്സരിക്കുകയാണെങ്കിൽ വയനാട് മണ്ഡലം ബി.ഡി.ജെ.എസിൽ നിന്ന് ബി.ജെ.പി ഏറ്റെടുക്കും. ദേശീയ നേതാക്കളെ മത്സരിപ്പിക്കാനാണ് നീക്കം. രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയാല്‍ മുന്നണിയുടെ സീറ്റ് ബിജെപി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തള്ളിക്കളയുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ദേശീയനേതൃത്വവുമയി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. 

രാഹുൽ ഗാന്ധിക്കെതിരെ പ്രബല സ്ഥാനാർഥി വേണമെന്നാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ താൽപര്യം, രാഹുൽഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപി മാറി നിൽക്കുന്നത് തെറ്റായ സന്ദേശം നൽകും, അത് കൊണ്ട് തന്നെ ബിഡിജെഎസിന് പകരം സീറ്റ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം ബി.ഡി.ജെ.എസ് നേതൃവുമായി ഇക്കാര്യം ചർച്ച ചെയ്യും.

അതേ സമയം രാഹുൽ ഗാന്ധിക്കു വേണ്ടി താഴെ തട്ടിൽ പ്രചരണം തുടങ്ങി കഴിഞ്ഞു, ഇതിന്റെ ഭാഗമായി  വയനാട്ടിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ  പരിഹരിക്കാൻ ഡി സി സി പ്രത്യേക യോഗം വിളിച്ചു. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ ഒരു ഭാഗത്ത് ആഘോഷങ്ങളും ഒരുക്കങ്ങളും മറുഭാഗത്ത് അണിയറ ചർച്ചകളും സജീവമായി കഴിഞ്ഞു.  ഡിസിസി പ്രസിഡന്റുമാരായ ടി സിദ്ധിഖ് വിവി പ്രകാശ് ഐ സി ബാലകൃഷ്ണൻ  എന്നിവരുടെ സജീവ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.

MORE IN KERALA
SHOW MORE