80 ലക്ഷം നേടിയ ആ ടിക്കറ്റിന്റെ ഉടമ ആരാണ്? അക്ഷമയോടെ കാത്തിരിപ്പ്

lottery24
SHARE

ആളെ കാത്ത് ഒന്നാം സമ്മാനം. കേരള ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുപ്പ് നടന്ന ‘കാരുണ്യ’ യുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ തേടുകയാണ് വിൽപന നടത്തിയ ഏജൻസി. 80 ലക്ഷം സമ്മാനമുള്ള ‘കെബി 114954’ നമ്പർ ഭാഗ്യക്കുറി വിറ്റത് ചിറ്റാർ ജംക്‌ഷനിലെ റെഡ് ചില്ലീസ് ലക്കി സെന്റർ ആണ്. ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫിസിൽ നിന്ന് വിവരം അറിഞ്ഞതു മുതൽ അന്വേഷണത്തിലാണ്.

കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ആരെങ്കിലുമാകാം കാണാമറയത്തെ ഭാഗ്യശാലിയെന്നാണ് കരുതുന്നത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരോട് വിവരം തിരക്കിവരികയാണ്. നേരിട്ട് വിൽപന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായാണ് ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇതിന് മുൻപ് വലിയ തുക ലഭിച്ചത് അക്ഷയ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ്. കഴിഞ്ഞ നവംബറിൽ .

മുൻപ് സിപിഎം ചിറ്റാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഇപ്പോൾ പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ പി.ബി. ബിജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷെഫീഖും ചേർന്ന് 9 മാസം മുൻപാണ് ലക്കി സെന്റർ ആരംഭിച്ചത്. ബിജുവാണ് ലൈസൻസി.

MORE IN KERALA
SHOW MORE