തിരക്കിട്ട് ഓടി കണ്ണന്താനം; എറണാകുളത്ത് പ്രചാരണം ഉച്ചസ്ഥായിയിൽ

rajeev-hibhi-kannanthanam-24
SHARE

എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം കൂടി പ്രചാരണരംഗത്ത് സജീവമായതോടെ എറണാകുളം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി.  പറവൂര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികളായ പി.രാജീവിന്റേയും, ഹൈബി ഈഡന്റെയും പര്യടനം. കൊച്ചി നഗരത്തിലെ വോട്ടര്‍മാരെ കാണുന്ന തിരക്കിലായിരുന്നു ബിജെപി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം.

വൈകി കളത്തിലിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കളം പിടിക്കണമെങ്കില്‍ തിരക്കിട്ട് ഒാടിയേ മതിയാകൂ. അതിനാല്‍ തന്നെ പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ പ്രചാരണത്തിനിറങ്ങി. തേവര സേക്രട്ട് ഹാര്‍ട്ട് പള്ളി, സെന്റ് മേരീസ് ബസലിക്ക, കാക്കനാട് സെന്റ് തോമസ് മൗണ്ട് എന്നിവിടങ്ങളില്ലെല്ലാം ചെന്ന് മതമേലധ്യക്ഷന്‍മാരുടേയും വൈദികരുടേയും അനുഗ്രഹവും പിന്തുണയും ഉറപ്പാക്കി. പിന്നീട് പത്ത് മണിയോടെ രാജസ്ഥാന്‍ പരിവാറിന്റെ ഹോളി ആഘോഷത്തിലേക്ക്. രാജ്യസഭയില്‍ താന്‍ പ്രതിനിധീകരിക്കുന്നത് രാജസ്ഥാനെ ആയതിനാല്‍ രാജസ്ഥാനികളോട് പ്രത്യേക മമതയും ഉണ്ട് കണ്ണന്താനത്തിന്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മണ്ഡലത്തിലെ പ്രചാരണവും.

പറവൂർ മണ്ഡലത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ പ്രചാരണ പര്യടനം. വരാപ്പുഴ എടമ്പാടത്ത് നിന്ന് രാവിലെ ഏഴരക്ക് തന്നെ ആരംഭിച്ച പര്യടനം കൊടും ചൂടിനെ പോലും വകവയ്ക്കാതെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ സ്വീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എതിര്‍സ്ഥാനാര്‍ഥികളെ പേരെടുത്ത് പോലും വിമര്‍ശിക്കാതെയാണ് പി.രാജീവിന്റെ പ്രചാരണം

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടില്‍ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ൈഹബി ഈഡന്‍ പറവൂര്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലം കണ്‍വന്‍ഷനുകളും, വാഹനപര്യടനങ്ങളുമായി സ്ഥാനാര്‍ഥികള്‍ മുന്നേറുമ്പോള്‍ വോട്ടുറപ്പാക്കാനുള്ള പാച്ചിലില്‍ തന്നെയാണ് അണികളും

MORE IN KERALA
SHOW MORE