റാംപിൽ തിളങ്ങി ഭാവന; മനം കവർന്ന് എം ഫോർ മാരി വെഡിങ് ഫെയർ

bhavan
SHARE

ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം നടി ഭാവന ഫാഷൻ ഷോയിൽ എത്തി. എം ഫോർ മാരി ഡോട്ട് കോമിന്റെ വെഡിങ്ങ് ഫെയറിൽ നടത്തിയ ഫാഷൻ ഷോ ആയിരുന്നു വേദി

പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു നടി ഭാവന റാംപിൽ എത്തിയത്. ഫാഷൻ ഷോയുടെ മുഖ്യ ആകർഷണം ഭാവനയായിരുന്നു. ബോളിവുഡ് വസ്ത്ര ഡിസൈനർ ജോയ് മിത്ര തയാറാക്കിയ വസ്ത്രങ്ങളും ഫ്ലെയിം ഡയമണ്ട്സിന്റെ വജ്ര ശേഖരവും വൈവിധ്യങ്ങളുടെ നിറം തീർത്തു. വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ സമയത്തെ ഓർമകൾ ഭാവന പങ്കുവച്ചു. 

പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും. രാവിലെ 11 മുതൽ 9വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം. ഇന്ന് വൈകിട്ട് പുതുമുഖ നടി സാനിയ ഇയ്യപ്പൻ റാംപിലെത്തും. ഒപ്പം പ്രശസ്ത ശ്രീലങ്കൻ വസ്ത്ര ഡിസൈനർ അസ്‌ലാം ഹുസൈൻ ഒരുക്കിയ വസ്ത്രങ്ങളും. കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കാൻ പോന്ന ഡിസൈനുകളുടെ സ്വർഗവാതിലാണ് എം4മാരിയുടെ വെഡിങ് ഫെയറിലുള്ളത്.

MORE IN KERALA
SHOW MORE